തനിമ കുവൈത്ത് 'ഉല്ലാസത്തനിമ 2022' സംഘടിപ്പിച്ചു
text_fieldsതനിമ കുവൈത്ത് സംഘടിപ്പിച്ച ‘ഉല്ലാസത്തനിമ 2022’ പിക്നിക്
കുവൈത്ത് സിറ്റി: കുവൈത്തിലെ കലാസംസ്കാരിക കൂട്ടായ്മയായ തനിമ കുവൈത്ത് അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ച് കബദിൽ ദ്വിദിന പിക്നിക് 'ഉല്ലാസത്തനിമ 2022' എന്ന പേരിൽ സംഘടിപ്പിച്ചു. ഉല്ലാസത്തനിമ കൺവീനർ ബിനോയ് (ജേക്കബ് വർഗീസ്), അലക്സ് വർഗീസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ ബാബുജി ബത്തേരി, ജോ. കൺവീനർ ഷൈജു പള്ളിപ്പുറം, ഫിനാൻസ് കൺട്രോളർ ജോജിമോൻ എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും മത്സരങ്ങളും കൊണ്ട് ഹൃദ്യമായ രണ്ട് ദിനങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞതായി ജനറൽ കൺവീനർ ബാബുജി ബത്തേരി പറഞ്ഞു. തനിമ അംഗങ്ങളിൽ രക്തദാനം അടക്കമുള്ള സന്നദ്ധ സേവനങ്ങളിൽ മുന്നിൽ നിൽക്കുന്നവരെ അനുമോദിച്ചു. തനിമയുടെ വിവിധ തുടർ പരിപാടികളുടെ ആസൂത്രണ യോഗങ്ങളും സംഘടിപ്പിച്ചു.

