തനിമ കുവൈത്ത്; ‘ഓണത്തനിമ’ പോസ്റ്റർ പ്രകാശനം
text_fieldsതനിമ കുവൈത്ത് ‘ഓണത്തനിമ’ പോസ്റ്റർ പ്രകാശനം കെ.എസ് വർഗീസ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് ഒക്ടോബർ 27ന് സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന ഓണത്തനിമ ’23 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കൺവീനർ അഷ്റഫ് ചൂരൂട്ടിൽനിന്ന് ഗൾഫ് അഡ്വാൻസ് ട്രേഡിങ് കമ്പനി എം.ഡി കെ.എസ്. വർഗീസ് ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. തനിമ കൺവീനർ ഷൈജു പള്ളിപ്പുറം അധ്യക്ഷത വഹിച്ചു.
സീനിയർ ഹാർഡ്കോർ അംഗങ്ങളായ ബാബുജി ബത്തേരി, ജോണി കുന്നേൽ, അലക്സ് വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. ഓഫിസ് സെക്രട്ടറി ജിനോ കെ. അബ്രഹാം സ്വാഗതവും പെൺതനിമ ജോയന്റ് കൺവീനർ മേരി ജോൺ നന്ദിയും പറഞ്ഞു. വടംവലി മത്സരം, പേൾ ഓഫ് ദി സ്കൂൾ അവാർഡുകൾ, ഘോഷയാത്ര എന്നിവ അടക്കം വ്യത്യസ്തമായ പരിപാടികളാണ് തനിമ ഒരുക്കുന്നതെന്ന് പ്രോഗ്രാം കൺവീനർ അഷറഫ് ചൂരൂട്ട് അറിയിച്ചു. വടംവലി മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

