തനിമ കുവൈത്ത് ‘സൗഹൃദത്തനിമ ഇഫ്താർ’
text_fieldsതനിമ കുവൈത്ത് ‘സൗഹൃദത്തനിമ ഇഫ്താറി’ൽ ഫാ. ഡോ. ബിജു ജോർജ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: തനിമ കുവൈത്തിന്റെ ഇഫ്താർ സംഗമം ‘സൗഹൃദത്തനിമ- 2025’ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. കൺവീനർ ജിയോമോൻ ജോസഫ് അധ്യക്ഷതവഹിച്ചു. തനിമ സീനിയർ കോർ അംഗം ബാബുജി ബത്തേരി സ്വാഗതവും ജനറൽ കൺവീനർ ജോജിമോൻ തോമസ് ആമുഖപ്രസംഗവും നടത്തി. ഫാ.ഡോ. ബിജു ജോർജ്, വിപീഷ് തിക്കൊടി എന്നിവർ സാമൂഹിക സന്ദേശം കൈമാറി. അൽ അമീൻ സുല്ലമി റമദാൻ സന്ദേശം നൽകി.
ഏഷ്യൻ ടഗ് ഓഫ് വാർ ഫെഡറേഷന്റെ മാഗസിൻ ചീഫ് എഡിറ്ററായി നിയമിതയായ പെൺതനിമ കൺവീനർ ഉഷാ ദിലീപിനെ ആദരിച്ചു. കുവൈത്തിൽനിന്ന് ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന അർപ്പിത ആൻ ജോജി, ഡെൻസെൽ ഡൊമിനിക്, ഇമ്മാനുവേൽ ജോസഫ് ജിയൊ, നോയൽ തോമസ് അലക്സ്, പ്രണവ് ശിവകുമാർ എന്നിവർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ കൈമാറി. തനിമ അഡ്വൈസറി അംഗങ്ങളായ ബി.ഇ.സി എക്സ്ചേഞ്ച് സി.ഇ.ഒ മാത്യു വർഗീസ്, മെട്രോ മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ ഹംസ പയ്യന്നൂർ, മലബാർ ഗോൾഡ് ആന്റ് ഡയമന്റ്സ് റീജനൽ മാർക്കറ്റിങ് ഹെഡ് അഫ്സൽ ഖാൻ എന്നിവർ സന്നിഹിതരായിരുന്നു.
സൗഹൃദത്തനിമ ജോയന്റ് കൺവീനർ ബിനോയ് എബ്രഹാം നന്ദി പറഞ്ഞു. പ്രോഗ്രാം കൺവീനർ ജേക്കബ് വർഗീസ്, ഡൊമിനിക്ക് ആന്റണി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

