തനിമ കുവൈത്ത് ‘സൗഹൃദത്തനിമ’ ഇഫ്താർ
text_fieldsതനിമ കുവൈത്ത് ‘സൗഹൃദത്തനിമ’ ഇഫ്താറിൽ
ഫാ. ഡേവിസ് ചിറമേൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ‘സൗഹൃദത്തനിമ’ ഇഫ്താർ സംഗമം ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. അവയവദാനത്തിന്റെ മഹത്വം ഉണർത്തിയ ഫാ. ഡേവിസ് ചിറമേൽ മാനുഷികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഓരോ പ്രവാസിയും അവയവദാന സന്നദ്ധരാകാൻ അഭ്യർഥിച്ചു.
പ്രോഗ്രാം കൺവീനർ ഷാജി വർഗീസ് അധ്യക്ഷത വഹിച്ചു. ജോണി കുന്നിൽ സ്വാഗതം പറഞ്ഞു. ബാബുജി ബത്തേരി ആമുഖപ്രസംഗം നടത്തി. ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം കൈമാറി. അഡ്വ. ജോൺ തോമസ്, ബി.ഇ.സി എക്സ്ചേഞ്ച് സി.ഇ.ഒ മാത്യു വർഗീസ്, മെട്രോ ക്ലിനിക് സി.ഇ.ഒ മുസ്തഫ ഹംസ പയ്യന്നൂർ, ഡോ.അമീർ അഹമദ്, ജേക്കബ് മാത്യു,ജേക്കബ് വർഗീസ്, കെ.പി. സുരേഷ്, ഡി.കെ. ദിലീപ് എന്നിവർ സംസാരിച്ചു.
സഫീന റെന്റ് എ കാർ ജന. മാനേജർ മോഹൻ ജോർജ് മാക്ബത്ത് നാടകത്തിന്റെ സീഡി റിലീസ് ചെയ്തു. ഷൈജു പള്ളിപ്പുറം, ഉഷ ദിലീപ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. വി.പി. റുഹൈൽ നന്ദി പറഞ്ഞു.

