തംകീൻ സമ്മേളനത്തിന് ഇന്ന് തുടക്കമാകും
text_fieldsതംകീൻ മേധാവി ഇബ്തിസാം അൽ ഖൗദും ബോർഡ് അംഗം ഡോ. സാൽവ അൽ ജാസറും
കുവൈത്ത് സിറ്റി: ഇന്റർനാഷനൽ വിമൻസ് എംപവർമെന്റ് ആൻഡ് കപ്പാസിറ്റി ബിൽഡിങ് ഓർഗനൈസേഷൻ (തംകീൻ) 45ാമത് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. നിരവധി വനിത സംഘടനകളുടെയും സൊസൈറ്റികളുടെയും സഹകരണത്തോടെയാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് തംകീൻ മേധാവി ഇബ്തിസാം അൽ ഖൗദ് പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങൾ, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശാക്തീകരണം, ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ പങ്ക് എന്നിവ പരിപാടി ഉയർത്തിക്കാട്ടുമെന്ന് അവർ അഭിപ്രായപ്പെട്ടു.
സ്ത്രീ ശാക്തീകരണത്തെ പിന്തുണക്കുന്ന നടപടികൾ സ്വീകരിക്കാൻ എല്ലാ സംഘടനകളുമായും ആശയവിനിമയം നടത്താൻ ലക്ഷ്യമിടുന്നതായും അവർ കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള സർക്കാർ, സർക്കാറിതര ശ്രമങ്ങൾ പിന്തുടരാൻ താൽപര്യമുണ്ടെന്ന് സംഘടന ബോർഡ് അംഗം ഡോ. സാൽവ അൽ ജാസർ പറഞ്ഞു. നിരവധി മേഖലകളിലുള്ളവർ സമ്മേളനത്തിൽ തങ്ങളുടെ അനുഭവം പങ്കുവെക്കുമെന്നും അവർ പറഞ്ഞു.
Tamkeen conference to start today
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

