ടാലെന്റിയാ, ഇസ്ലാമിക് ആർട്സ് ഫെസ്റ്റ് ഫിനാലെ ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ടാലെൻറിയാ- 2026 - ഇസ്ലാമിക് ആർട്സ് ഫെസ്റ്റ് ഫിനാലെ ഇന്ന് മസ്ജിദുൽ കബീറിൽ നടക്കും. ഉച്ചക്ക് 2.30 മുതൽ പരിപാടികൾ ആരംഭിക്കും. വിവിധ ഏരിയകളിൽ സംഘടിപ്പിച്ച മത്സരത്തിൽ നിന്ന് തെരെഞ്ഞെടുത്ത നൂറോളം വിദ്യാർത്ഥികൾ ഫൈനൽ മത്സരത്തിൽഇ മാറ്റുരക്കുന്നത്.
നാല് കാറ്റഗറിയാണ് മത്സരങ്ങൾ. കിഡ് വിഭാഗ (4-6 വയസ്) ത്തിൽ ഖുർആൻ ഹിഫ്ള്, സ്റ്റോറി ടെല്ലിംഗ്, ഇസ്ലാമിക ഗാനം സബ് ജൂനിയർ വിഭാഗത്തി (7-9 വയസ്) ൽ ഖുർആൻ ഹിഫ്ള്, പ്രസംഗം, ഇസ്ലാമിക ഗാനം എന്നീ മത്സരങ്ങളാണ് ഉണ്ടാവുക. ജൂനിയർ വിഭാഗത്തി (10-12 വയസ്)ലും സീനിയർ വിഭാഗത്തി (13-15 വയസ്) ലും ഖുർആൻ പാരായണം, പ്രസംഗം, ഇസ്ലാമിക ഗാനം എന്നിവയാണ് മത്സര ഇനങ്ങൾ. ഇസ്ലാമിക് ക്വിസ് ഫിനാലെ രാത്രി 7.45 ന് മെയിൻ സ്റ്റേജിൽ നടക്കും.
ടാലെൻറിയ കമ്മിറ്റി യോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂനുസ് സലീം, എൻജി. അബ്ദുറഹിമാൻ, എൻജി. സൈദ് മുഹമ്മദ്, അനസ് മുഹമ്മദ്, ടി.എം അബ്ദുറഷീദ്, സഅദ് പുളിക്കൽ, അബ്ദുസ്സലാം, റിയാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

