‘ടാലൻറീന്‍-2019’ വിനോദ-വൈജ്ഞാനിക പഠന ക്യാമ്പ് സമാപിച്ചു
text_fieldsകുവൈത്ത് സിറ്റി: വിദ്യാർഥി, വിദ്യാർഥിനികളുടെ വ്യക്തിത്വ വികാസവും വൈജ്ഞാനിക വളർച് ചയും ലക്ഷ്യംവെച്ച് കെ.ഐ.ജി കുവൈത്ത് സംഘടിപ്പിച്ച ‘ടാലൻറീന്‍ 2019’ വൈജ്ഞാനിക പഠന ക്യാമ്പ് സമാപിച്ചു. വഫറ സിദ്റ ഫാമില്‍ നടന്ന മൂന്നുദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ് കുവൈത്ത് സർവകലാശാല പ്രഫസറും സാമൂഹിക പ്രവർത്തകനുമായ ഡോ. യാസർ അൽ നഷ്മി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് പുതിയ ദിശാബോധവും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ അതിജയിക്കാൻ മാർഗനിർദേശവും നൽകുന്നതായിരുന്നു ക്യാമ്പ്. ഉദ്ഘാടന സെഷനിൽ കെ.ഐ.ജി പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു. ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് ആറിന് ആരംഭിച്ച ക്യാമ്പ് ശനിയാഴ്ച വൈകീട്ട് നാലിന് സമാപിച്ചു. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വിശ്വാസം, സംസ്കാരം, ശാസ്ത്രസാങ്കേതികം, വ്യക്തിത്വ വികാസം, കരിയർ, കുടുംബ -സുഹൃദ് ബന്ധങ്ങൾ, െഎ.ടി, വൈദ്യശാസ്ത്രം, പരിസ്ഥിതി, ചരിത്രം, മീഡിയ, വാനനിരീക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ എം.ഇ.എസ് പ്രസിഡൻറും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ഫസല്‍ ഗഫൂര്‍, പ്രശസ്ത കരിയര്‍ ട്രെയിനർ ഡോ. മഹ്മൂദ് ശിഹാബ്, ഡല്‍ഹി ആസ്ഥാനമായ ക്വില്‍ ഫൗണ്ടേഷന് ഡയറക്ടര്‍ കെ.കെ. സുഹൈല്‍, ശറഫുദ്ദീൻ സൂഫി, സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി, അൻവർ സഇൗദ്, ഡോ. അമീർ അഹമ്മദ്, മുഹമ്മദ് മുസ്തഫ, മുനീർ അഹമ്മദ്, റഫീഖ് ബാബു, വി.എസ്. നജീബ് എന്നിവർ ക്ലാസെടുത്തു. എട്ടു മുതൽ 12 വരെ ക്ലാസുകളിലെ 120 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. എ.സി. സാജിദ്, മറിയം മൊയ്തു എന്നിവർ നേതൃത്വം൦ നൽകിയ വിനോദ പരിപാടികളും ഗ്രൂപ് പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. പി.ടി. ശരീഫ്, അൻവർ ഷാജി, സി.കെ. നജീബ്, മുഹമ്മദ് ഹാറൂൻ, ഹിബ നിജാസ്, നജ്മ ശരീഫ് എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
