കൗമാര വിദ്യാർഥികൾക്ക് ടാലന്റീൻ
text_fieldsകുവൈത്ത് സിറ്റി: വൈജ്ഞാനിക വിനോദ സെഷനുകൾ ഉൾക്കൊള്ളിച്ച് കൗമാരക്കാരായ വിദ്യാർഥികൾക്ക് വേണ്ടി സ്റ്റുഡന്റ്സ് ഇന്ത്യ ടാലന്റീൻ സംഘടിപ്പിക്കുന്നു. നവംബർ മൂന്നിന് സൗത്ത് സുർറയിൽ സകാത് ഹൗസിന് അടുത്തുള്ള പുതിയ ഔഖാഫ് ബിൽഡിങ് ഓഡിറ്റോറിയത്തിലാണ് പരിപാടി. രാവിലെ എട്ടിന് തുടങ്ങി രാത്രി എട്ടിന് അവസാനിക്കും.
കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്യും. ഡോ.അലിഫ് ഷുക്കൂർ, ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ, സമീർ മുഹമ്മദ്, എൻജിനീയർ ഇ. അർഷദ്, മെഹ്ബൂബ അനീസ്, അൻവർ സഈദ്, റഫീഖ് ബാബു എന്നിവർ വിവിധ വിഷയങ്ങളിലുള്ള പഠന ക്ലാസുകൾക്കും പരിശീലനങ്ങൾക്കും നേതൃത്വം നൽകും. വ്യത്യസ്തമായ ഇൻഡോർ ഔട്ട്ഡോർ ഗെയിമുകളും പ്രത്യേകം ഒരുക്കുന്ന ചോദ്യോത്തര സെഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം. കുട്ടികൾക്ക് ഭക്ഷണവും വാഹന സൗകര്യവും ഒരുക്കും. വിവരങ്ങൾക്ക്- 55857279.

