തജികിസ്താൻ പ്രസിഡന്റ് കുവൈത്തിൽ; കുവൈത്തും തജികിസ്താനും അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു
text_fieldsഅമീർ ശൈഖ് മിശ്അൽ
അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് തജികിസ്താൻ പ്രസിഡന്റ് ഇമോമാലി റഹ്മോനൊപ്പം
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി തജികിസ്താൻ പ്രസിഡന്റ് ഇമോമാലി റഹ്മോൻ കുവൈത്തിലെത്തി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് തജികിസ്താൻ പ്രസിഡന്റിനെ സ്വീകരിച്ചു. തുടർന്ന് ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി.
കുവൈത്തും തജികിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, അവ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ, ഏറ്റവും പുതിയ പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും ഇമോമാലി റഹ്മോനുമായി കൂടിക്കാഴ്ച നടത്തി. ഇരുവിഭാഗങ്ങളും തമ്മിൽ ഔദ്യോഗിക ചർച്ചകളും നടന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ, സഹകരണത്തിന്റെ ചട്ടക്കൂടുകൾ വിപുലീകരിക്കുന്നതിനുള്ള വഴികൾ ചർച്ചയിൽ വിലയിരുത്തി. സന്ദർശനത്തിനിടെ കുവൈത്തും തജികിസ്താനും വിവിധ മേഖലകളിൽ അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

