Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്ഥിരം രോഗികൾ...

സ്ഥിരം രോഗികൾ മരുന്ന്​ കിട്ടാതെ പ്രയാസത്തിൽ

text_fields
bookmark_border
സ്ഥിരം രോഗികൾ മരുന്ന്​ കിട്ടാതെ പ്രയാസത്തിൽ
cancel

നാട്ടിൽനിന്ന്​ മരുന്ന്​ വരുത്തിച്ച്​ കഴിച്ചിരുന്ന പ്രവാസികൾ മരുന്ന്​ കിട്ടാതെ പ്രയാസത്തിൽ. രണ്ടോമൂന്നോ മാസം കൂടു​േമ്പാൾ നാട്ടിൽനിന്ന്​
മരുന്ന്​​ എത്തിച്ച്​ കഴിച്ചിരുന്ന നിരവധി പേരാണ്​ ഗൾഫ്​ രാജ്യങ്ങളിൽ വിമാ ന സർവീസ്​ മുടങ്ങിയതിന്​ ശേഷം മരുന്ന്​ കഴിഞ്ഞ്​ പ്രയാസപ്പെടുന്നത്​. പ്രമേഹം,
രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുട ങ്ങിയ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്​ പ്രയാസത്തിലായിരിക്കുന്നത്​. കുവൈത്തിൽ സ്വകാര്യ ക്ല ിനിക്കുകൾ

അടഞ്ഞുകിടക്കുന്നതിനാൽ​ ഡോക്​ടറെ കണ്ട്​ മരുന്ന്​ മാറ്റി എഴുതി കഴിക്കാനും വഴിയില്ല. വലിയ ആശുപത്രികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നുവെങ്കിലും ഗുരുതരമായ കേസുകളും ശസ്​ത്രക്രിയയും മാത്രമേ ഏറ്റെടുക്കേണ്ടതുള്ളൂ എന്ന്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ നിർദേശമുണ്ട്​. ഫാർമസികൾ പ്രവർത്തിക്കുന്നുവെങ്കിലും ആരോഗ്യ മന്ത്രാലയം ജീവനക്കാർ കോവിഡിന്​ പിറകെ ആയതിനാൽ മരുന്ന്​ ബാച്ചുകൾ പരിശോധിച്ച്​ റിലീസ്​ ചെയ്യുന്നതിൽ താമസം നേരിടുന്നു. അതുകൊണ്ടുതന്നെ മരുന്നുകൾക്ക്​ ക്ഷാമവും നേരിടുന്നുണ്ട്​.

നാട്ടിൽ അവധിക്ക്​ പോയി വരുന്നവർക്ക്​ ഡോക്​ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മരുന്നു കൊണ്ടുവരാൻ കഴിയുമായിരുന്നു. യാത്രാവിമാനങ്ങൾ നിലച്ചതോടെ വഴിയടഞ്ഞു. ഇത്തരക്കാർ കഴിക്കുന്ന പല മരുന്നുകളും അതേ പേരിൽ ഇവിടെ ലഭ്യമല്ല. അതേസമയം, സമാന ഉള്ളടക്കമുള്ള മറ്റു ബ്രാൻഡുകളുടെ മരുന്നുകൾ വേറെ പേരുകളിൽ ലഭ്യമാണ്​. ഇതുസംബന്ധിച്ച്​ സാധാരണക്കാർക്ക്​ വലിയ ധാരണയില്ല. ഹൃദ്രോഗികൾ, പ്രമേഹ രോഗികൾ, രക്​തസമ്മർദ്ദമുള്ളവർ എന്നിവർ കഴിക്കുന്ന മരുന്നുകൾ കിട്ടാനില്ല. ഇതിന്​ പകരമായി കഴിക്കാവുന്ന വില കൂടിയ ചില മരുന്നുകൾ ഉണ്ടെങ്കിലും അവ വിദേശികൾക്ക്​ നൽകുന്നില്ല.

ഡോക്​ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്ന്​ കിട്ടുകയുമില്ല. സ്ഥിരമായി മരുന്ന്​ കഴിക്കുന്ന രോഗികൾ മരുന്ന്​ മുടക്കുന്നത്​ രോഗം കടുക്കാനും മറ്റ്​ അസ്വസ്ഥതകൾക്കും കാരണമാവും. സ്ഥിരമായി മരുന്നു കഴിക്കുകയാണെങ്കിൽ സാധാരണ ജീവിതം നയിക്കാൻ കഴിയുന്ന ആയിരക്കണക്കിന്​ പേരാണ്​ ഗൾഫ്​ രാജ്യങ്ങളിലുള്ളത്​. കുവൈത്തിൽനിന്ന്​ വിദേശരാജ്യങ്ങളിലേക്കുള്ള വിമാന സർവീസ്​ ആരംഭിക്കാൻ മന്ത്രിസഭ വ്യോമയാന വകുപ്പിന്​ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള വിമാന സർവീസ്​ ആരംഭിക്കാൻ സമയമെടുക്കും. ലൈഫ്​ സേവിങ്​സ്​ മരുന്നുകൾ ലഭ്യമാക്കാൻ എന്തെങ്കിലും വഴി കാണണമെന്നാണ്​ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscorona viruscovid 19
News Summary - Tablet issue in kuwait-Gulf news
Next Story