എ.എഫ്.സി ഫർവാനിയ ആഘോഷ വിരുന്ന്
text_fieldsഎ.എഫ്.സി ഫർവാനിയ സ്പോർട്സ് ക്ലബ് അംഗങ്ങൾ
കുവൈത്ത് സിറ്റി: നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി20 വേൾഡ് കപ്പിൽ മുത്തമിട്ടത് ആഘോഷമാക്കി എ.എഫ്.സി ഫർവാനിയ സ്പോർട്സ് ക്ലബ്. ആഘോഷ ഭാഗമായി ക്ലബ് അംഗങ്ങൾ മുട്ടി പാട്ടും പായസ വിതരണവും സംഘടിപ്പിച്ചു. നിരവധി ക്രിക്കറ്റ് പ്രേമികൾ പങ്കെടുത്തു. ഫർവാനിയയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഫൈനൽ മാച്ച് ബിഗ് സ്ക്രീനിൽ കാണാൻ എ.എഫ്.സി സ്പോർട്സ് ക്ലബ് അവസരം ഒരുക്കിയിരുന്നു. വസീൽ, ഫെബി, ഷമീർ കേച്ചേരി, ജംഷി, കബീർ, മിർഷാദ്, സാലിം എന്നിവർ നേതൃത്വം നൽകി. ഷമീർ ഫുഡ് സ്റ്റോറി സ്വാഗതവും മഷൂദ് കെ. നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

