നോമ്പുകാല സമാപന പ്രാർഥനാ ശുശ്രൂഷ
text_fieldsകുവൈത്ത് കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ നടന്ന നോമ്പുകാല സമാപന പ്രാർഥനാ ശുശ്രൂഷയിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ സീറോ മലബാർ സഭ കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നോമ്പുകാല സമാപന ഭാഗമായി പ്രത്യേക പ്രാർഥന ശുശ്രൂഷകൾ നടത്തി. ഇതോടനുബന്ധിച്ച് നടന്ന കുരിശിന്റെ വഴിയിലും കഞ്ഞി നേർച്ചയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കുചേർന്നു.
പാലാ രൂപത വൈദികൻ ഫാ. ജീവൻ കദളിക്കാട്ടിൽ നോമ്പുകാല സന്ദേശം നൽകി. പ്രാർഥന ശുശ്രൂഷകൾക്കും കഞ്ഞിനേർച്ചക്കും ആന്റോ മാത്യു കുമ്പിളിമൂട്ടിൽ, മാത്യു ജോസ്, പോൾ ചാക്കോ പായിക്കാട്ട്, പി.സി. സുനിൽ, ബിനോയ് വർഗീസ്, അനൂപ്, ജേക്കബ് ആൻറണി, ബെന്നി പുത്തൻ, മരീന ജോസഫ്, സുനിൽ വെളിയത്ത് മാലി, ജയ്സൺ പെരേപ്പാടൻ, ജോസഫ് മൈക്കിൾ, മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

