സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ ഇന്ന് കുവൈത്തിൽ
text_fieldsഅഹമ്മദ് അൽ ഷറ
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ ഞായറാഴ്ച കുവൈത്തിലെത്തും. സന്ദർശന വേളയിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി അഹമ്മദ് അൽ ഷറ കൂടിക്കാഴ്ച നടത്തും. അഹമ്മദ് അൽ ഷറയുടെ ആദ്യ ഔദ്യോഗിക കുവൈത്ത് സന്ദർശനമാണിത്.
സന്ദർശന വേളയിൽ, കുവൈത്ത് ഉന്നത രാഷ്ട്രീയ നേതൃത്വവുമായും അൽ ഷറ കൂടിക്കാഴ്ച നടത്തും. കുവൈത്തും സിറിയയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്യും. മുൻ ഭരണകൂടത്തിന്റെ പതനത്തിനുശേഷം ആഭ്യന്തര സംഘർഷങ്ങൾ ഉടലെടുത്ത സിറിയക്ക് വലിയ തോതിലുള്ള മാനുഷിക സഹായവും അടിയന്തര സഹായവും എത്തിച്ച രാജ്യമാണ് കുവൈത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

