സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി ഹാർവെസ്റ്റ് ഫെസ്റ്റിവൽ
text_fieldsസെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഡോ. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി ഹാർവെസ്റ്റ് ഫെസ്റ്റിവൽ 'യോബേൽ 2022' അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്നു.
യാക്കോബായ സഭ മുവാറ്റുപുഴ, യു.കെ, അയർലൻഡ് മേഖല ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
തോമസ് കെ. തോമസ് എം.എൽ.എ, ഇടവക വികാരി ഫാ. ജിബു ചെറിയാൻ, എൻ.ഇ.സി.കെ അഡ്മിനിസ്ട്രേറ്റർ റോയി കെ. യോഹന്നാൻ, സെന്റ് മേരിസ് യാക്കോബായ ദേവാലയ വികാരി ഫാ. സിബി എൽദോസ്, സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയ വികാരി ഫാ. തോമസ് ആഞ്ഞിലിമൂട്ടിൽ, ഫാ. വർഗീസ് കാവനാട്ടേൽ, ഇടവക സെക്രട്ടറി അജു പി. ഏലിയാസ്, ട്രസ്റ്റീ ജോൺ എം. പൈലി, അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ ജിനു എം. ബേബി എന്നിവർ സന്നിഹിതരായി.