Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​റി​യ, തു​ർ​ക്കി​യ...

സി​റി​യ, തു​ർ​ക്കി​യ ഭൂ​ക​മ്പം; ആ​ദ്യ ദു​രി​താ​ശ്വാ​സ വി​മാ​നം പു​റ​പ്പെ​ട്ടു

text_fields
bookmark_border
സി​റി​യ, തു​ർ​ക്കി​യ ഭൂ​ക​മ്പം; ആ​ദ്യ ദു​രി​താ​ശ്വാ​സ വി​മാ​നം പു​റ​പ്പെ​ട്ടു
cancel
camera_alt

തു​ർ​ക്കി​യ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന കു​വൈ​ത്തി​ന്റെ

ദു​രി​താ​ശ്വാ​സ വി​മാ​ന​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള വാ​ഹ​നം ക​യ​റ്റു​ന്നു

കു​വൈ​ത്ത് സി​റ്റി: ഭൂ​ക​മ്പം ദു​ര​ന്തം വി​ത​ച്ച തു​ർ​ക്കി​യ​ക്കും സി​റി​യ​ക്കും കു​വൈ​ത്തി​ന്റെ സ​ഹാ​യ​ഹ​സ്തം. കു​വൈ​ത്തി​ന്റെ ആ​ദ്യ ദു​രി​താ​ശ്വാ​സ വി​മാ​നം ചൊ​വ്വാ​ഴ്ച തു​ർ​ക്കി​യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ഭൂ​ക​മ്പ​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​ർ​ക്കി​യ​യി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​ണ് വി​മാ​നം അ​യ​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സ്, റെ​ഡ് ക്ര​സ​ന്റ്, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, സൈ​ന്യം എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ സം​ഘ​ത്തി​ലു​ണ്ട്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ സൈ​നി​ക​ർ, യ​ന്ത്ര​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ത്ത് എ​ത്തി​ക്കും.

ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഖാ​ലി​ദ് അ​ൽ മെ​ക്രാ​ദ്, കു​വൈ​ത്തി​ലെ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ എ​ന്നി​വ​ർ വി​മാ​നം അ​യ​ക്കു​ന്ന​തി​ന് സാ​ക്ഷി​യാ​കാ​നെ​ത്തി. ഭൂ​ക​മ്പ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​റ​കെ തു​ർ​ക്കി​യ​ക്കും സി​റി​യ​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ആ​ദ്യ ദു​രി​താ​ശ്വാ​സ വി​മാ​നം പു​റ​പ്പെ​ട്ടു

മ​ന്ത്രി​സ​ഭ അ​നു​ഭാ​വ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ക​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: സി​റി​യ​യി​ലും തു​ർ​ക്കി​യ​യി​ലും ഉ​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട് മ​ന്ത്രി​സ​ഭ യോ​ഗം അ​നു​ഭാ​വ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ക​ടി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ മ​ന്ത്രി​സ​ഭ പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വി​ജ​യി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. തു​ർ​ക്കി​യ​യി​ലേ​ക്ക് അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും ദു​രി​താ​ശ്വാ​സ സ​ഹാ​യ​ത്തി​നും മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളെ എ​ത്തി​ക്കു​ന്ന​തി​ന് എ​യ​ർ​ലി​ഫ്റ്റ് ആ​രം​ഭി​ക്കാ​നു​ള്ള അ​മീ​റി​ന്റെ നി​ർ​ദേ​ശം പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ മ​ന്ത്രി​സ​ഭ​യെ അ​റി​യി​ച്ചു. അ​ങ്കാ​റ​യി​ലെ​യും ഇ​സ്തം​ബൂ​ളി​ലെ​യും കു​വൈ​ത്ത് കോ​ൺ​സു​ലേ​റ്റു​ക​ൾ സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും സ്വ​ദേ​ശി​ക​ളെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ടെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ചാ​രി​റ്റി​ക​ൾ, സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ൾ, സി​വി​ൽ സൊ​സൈ​റ്റി സം​ഘ​ട​ന​ക​ൾ, സ്വ​കാ​ര്യ മേ​ഖ​ല, പൗ​ര​ന്മാ​ർ, താ​മ​സ​ക്കാ​ർ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ഭൂ​ക​മ്പം ബാ​ധി​ച്ച​വ​ർ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യം ശേ​ഖ​രി​ക്കാ​നും അ​യ​ക്കാ​നും കാ​മ്പ​യി​ൻ ആ​രം​ഭി​ക്കാ​ൻ മ​ന്ത്രി​സ​ഭ സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി.

എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​കു​ക -മ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​മ്പ​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ആ​ളു​ക​ൾ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​ൻ ദു​രി​താ​ശ്വാ​സ സ​ഹാ​യ കാ​മ്പ​യി​നു​ക​ൾ ഏ​കോ​പി​പ്പി​ച്ചു​വ​രു​ന്ന​താ​യി കു​വൈ​ത്ത് സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രി മാ​യ് അ​ൽ ബാ​ഗ്‍ലി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ചാ​രി​റ്റി, റി​ലീ​ഫ് സം​ഘ​ട​ന​ക​ളെ ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​ർ ക്ഷ​ണി​ച്ചു.

ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​ന് പ​ല സം​ഘ​ട​ന​ക​ളും ഇ​തി​ന​കം ഓ​ൺ​ലൈ​ൻ സം​ഭാ​വ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ദ്ധ​തി​ക്ക് സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം മേ​ൽ​നോ​ട്ടം ല​ഭി​ക്കും.

കെ.​ഡി.​എ​ൻ.​എ: ആ​ശ്വാ​സ​വും സ​ഹാ​യ​ഹ​സ്ത​വും ആവ​ശ്യം

കു​വൈ​ത്ത് സി​റ്റി: തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലും ഭൂ​ക​മ്പം​മൂ​ല​മു​ണ്ടാ​യ മ​ഹാ​ദു​ര​ന്ത​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) അ​ഗാ​ധ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. ലോ​കം ഒ​ന്നി​ച്ച്, ഈ ​അ​തി​വേ​ദ​ന​യി​ൽ അ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യും ആ​ശ്വാ​സ​വും സ​ഹാ​യ​ഹ​സ്ത​വും ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണി​തെ​ന്നും അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

ദു​രി​താ​ശ്വാ​സ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഭൂ​ക​മ്പ​ത്തി​ന്റെ ഇ​ര​ക​ൾ​ക്കാ​യി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​സ്ലാ​മി​ക് ചാ​രി​റ്റ​ബ്ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​മ്പ​ത്തി​ന്റെ ഫ​ലം നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​താ​യും സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ​ദ​ർ അ​ൽ സു​മൈ​ത് പ​റ​ഞ്ഞു. ഭൂ​ക​മ്പ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തു​ർ​ക്കി​യ​യി​ലേ​ക്ക് തി​രി​ക്കു​ന്ന കു​വൈ​ത്ത് സം​ഘം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syria-Turkey earthquakerelief flight
News Summary - Syria, Turkey earthquake; The first relief flight took off
Next Story