'സിംഫണി ഓഫ് കുവൈത്ത്' ആഘോഷരാവ് ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം കുവൈത്തിന്‍റെ ആഭിമുഖ്യത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ് 'സിംഫണി ഓഫ് കുവൈത്ത്' മെഗാ ഡിജിറ്റൽ മ്യൂസിക് ഇവൻറ് വെള്ളിയാഴ്ച നടക്കും. കുവൈത്ത് സമയം വൈകീട്ട് ആറുമുതൽ ഗൾഫ് മാധ്യമം കുവൈത്ത് ഫേസ്ബുക്ക് പേജിലൂടെ പരിപാടി കാണാം. കോവിഡ്കാല നന്മകളെ ആഘോഷിക്കാൻ നടത്തിയ കാമ്പയിനിന്‍റെ സമാപനമായാണ് ഡിജിറ്റൽ മ്യൂസിക് ഇവൻറ് സംഘടിപ്പിക്കുന്നത്. വിധു പ്രതാപ്, ജ്യോത്സ്ന, ഷഹബാസ് അമൻ, കണ്ണൂർ ഷരീഫ്, അക്ബർ ഖാൻ, ചിത്ര അരുൺ, വേദമിത്ര തുടങ്ങിയ കലാകാരന്മാർ അരങ്ങുതകർക്കുമ്പോൾ സ്റ്റെഫി ലിയോൺ അവതാരകയാകും. എച്ച്.ഡി ക്വാളിറ്റിയിൽ മികച്ച ശബ്ദമികവോടെ പരിപാടി ആസ്വദിക്കാം. ഇന്ത്യൻ അംബാസഡർ സിബി ജോർജ്, കുവൈത്ത് വാർത്ത വിതരണ മന്ത്രാലയത്തിലെ ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ കാര്യ വിദേശ മാധ്യമ വിഭാഗം മേധാവി ശൈഖ് മാസിൻ അൽ അൻസാരി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിക്കും. ഒരു മാസത്തോളമായി നടത്തുന്ന കാമ്പയിനിൽ കോവിഡ് കാല നന്മകളെ അനുസ്മരിക്കുന്ന വായനക്കാരുടെ കുറിപ്പുകളും പ്രത്യേക ഫീച്ചറുകളും ഗൾഫ് മാധ്യമത്തിലൂടെ പ്രസിദ്ധീകരിച്ചുവരുകയാണ്. വരുംകാലത്തിന് പ്രചോദനമാകേണ്ട നന്മകളുടെ പ്രവാഹമായിരുന്നു കോവിഡ് കാലത്ത് നാം കണ്ടത്. നാം ഒരു തോറ്റ ജനതയല്ലെന്ന് തെളിയിക്കുന്ന പരസ്പര സ്നേഹത്തിന്റെയും കരുതലിന്‍റെയും അനുഭവങ്ങളെ തലമുറകൾക്കുവേണ്ടി അടയാളപ്പെടുത്തി വെക്കുക എന്ന ലക്ഷ്യവും 'സെലബ്രേഷൻ ഓഫ് ഫ്രൻഡ്ഷിപ് ആൻഡ് സർവൈവൽ' കാമ്പയിനും സമാപനമായ സിംഫണി ഓഫ് കുവൈത്ത് ഇവന്‍റിനുമുണ്ട്. കോവിഡ് കാല നന്മകളെ അനുസ്മരിച്ചും കോർത്തിണക്കിയുമാണ് ഡിജിറ്റൽ മ്യൂസിക് ഇവന്‍റും അരങ്ങേറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

