സാന്ത്വനം കടലൂർ കുവൈത്ത് ഇഫ്താർ മീറ്റ്
text_fieldsസാന്ത്വനം കടലൂർ കുവൈത്ത് ഇഫ്താർ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: സാന്ത്വനം കടലൂർ കൾചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നിരവധി പേർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് നജീബ് കുറുക്കനാട് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സക്കരിയ പൊന്നംകണ്ടി ഉദ്ഘാടനം നിർവഹിച്ചു. ഡോ. സലീം കുണ്ടുങ്ങൽ സ്മാർട്ട് ഫോൺ അമിത ഉപയോഗം കുടുംബത്തെ എങ്ങനെ ദോഷമായി ബാധിക്കുന്നു എന്നതിനെപ്പറ്റി സംസാരിച്ചു. അഫ്സൽ ഖാൻ (മലബാർ ഗോൾഡ് സോണൽ ഹെഡ്), ഷബീർ മണ്ടോളി എന്നിവർ ആശംസ നേർന്നു. മുഹമ്മദ് അഖിയാൽ ഖിറാഅത്ത് നടത്തി.
ഓർഗനൈസിങ് സെക്രട്ടറി ശരീഖ് സ്വാഗതവും ജനറൽ സെക്രട്ടറി ശുഐബ് കുന്നോത്ത് നന്ദിയും പറഞ്ഞു. അമീർ അലി, ഡോ. യാസിർ, മജീദ് റവാബി, ബഷീർ സഫാർ, നൗഷാദ് കുണ്ടന്റവിട, റാഫി നാരങ്ങോളി, ഹനീഫ സ്റ്റാർ, സി. ഫിറോസ് എന്നിവർ പങ്കെടുത്തു. ഷമീം മണ്ടോളി, കെ. ശാക്കിർ, ഗഫൂർ ഹസ്നാസ്, താജുദ്ദീൻ, അർഷാദ് മൊയ്യിൽ, കെ.കെ. സലാം, പി.കെ. സുബൈർ, ശിബിലി, സമദ്, മൻസൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

