പൊതുമേഖലയിലെ സ്വദേശിവത്കരണം സർക്കാറിെൻറ ബാധ്യത -–എം.പി
text_fieldsകുവൈത്ത് സിറ്റി: പൊതുമേഖലയിലെ മുഴുവൻ വകുപ്പുകളിലും സ്വദേശിവത്കരണം പൂർണമായി നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് പാർലമെൻറ് അംഗം റിയാദ് അൽ അദസാനി. വിവിധ മേഖലകളിൽ കഴിവും യോഗ്യതകളുമുള്ള നൂറുകണക്കിന് സ്വദേശി ഉദ്യോഗാർഥികളാണ് സിവിൽ സർവിസ് കമീഷനിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത്. ചെറുപ്പക്കാർക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാൻ പൂർണ സ്വദേശിവത്കരണമല്ലാതെ മറ്റൊരു വഴിയില്ല. സ്വദേശിവത്കരണ നടപടികൾ ശക്തമാക്കണമെന്നാണ് സിവിൽ സർവിസ് കമീഷൻ സർക്കാർ വകുപ്പുകൾക്ക് നൽകിയ പ്രത്യേക ഉത്തരവ്. നിശ്ചിത എണ്ണം വിദേശ ജീവനക്കാരെ ഓരോ വർഷവും പിരിച്ചുവിട്ട് ഇത് നടപ്പാക്കാനായിരുന്നു നിർദേശം. എന്നാൽ, ചില വകുപ്പുകളെങ്കിലും കമീഷെൻറ ഉത്തരവിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വീണ്ടും സൂചിപ്പിക്കേണ്ടിവന്നതെന്നും അദസാനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
