Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2026 8:05 AM IST Updated On
date_range 10 May 2026 8:05 AM ISTദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുവൈത്തിന് കൈമാറി
text_fieldsbookmark_border
കുവൈത്ത് സിറ്റി: സാമ്പത്തിക തട്ടിപ്പ് കേസിൽ ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുവൈത്തിന് കൈമാറി. പൊതു ഫണ്ട് ദുരുപയോഗവും ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ചതുമായ കേസിലാണ് നടപടി.
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പേരിൽ വ്യാജ പരസ്യ ലൈസൻസുകൾ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തും യു.എ.ഇ ഇന്റർപോളും ചേർന്നുള്ള സുരക്ഷാ ഏകോപനത്തിനൊടുവിൽ ദുബൈയിൽ അറസ്റ്റ് ചെയ്ത പ്രതിയെ കുവൈത്തിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

