സിറിയൻ അഭയാർഥികൾക്കായി ശസ്ത്രക്രിയ ക്യാമ്പ്
text_fieldsകുവൈത്തി മെഡിക്കൽ ടീം ശസ്ത്രക്രിയക്കിടെ
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ജോർഡനിലെ സിറിയൻ അഭയാർഥികൾക്കായി ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് മെഡിക്കൽ ടീം വിവിധ സ്പെഷാലിറ്റികളിലായി 90 ചെറുതും വലുതുമായ ശസ്ത്രക്രിയ നടത്തി. അമ്മാനിലെ ജോർഡനിയൻ സ്പെഷലൈസ്ഡ് ഹോസ്പിറ്റലിൽ മൂന്ന് ദിവസങ്ങളിലാണ് ശസ്ത്രക്രിയ നടത്തിയത്. ജോർഡനിലെ കുവൈത്ത് അംബാസഡർ അസീസ് അൽ ദൈഹാനി, കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി, ജോർഡനിയൻ റെഡ് ക്രസൻറ്, ആശുപത്രി എന്നിവിടങ്ങളിൽ ഉന്നതർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
കുവൈത്തി സംഘത്തിൽ റെഡ് ക്രസൻറ് സൊസൈറ്റി സെക്രട്ടറി ജനറൽ മഹ അൽ ബർജാസ്, ഡയറക്ടർ ബോർഡ് കൺസൽട്ടൻറ് ഡോ. മുസാഅദ് അൽ ഇനീസി, കൺസൽട്ടൻറ് ഡോക്ടർമാരായ ഖാലിദ് അൽ സുബൈഇ, അബ്ദുല്ലത്തീഫ്, അഹ്മദ് അൽ മുല്ല, ഖാലിദ് അൽ സബ്തി, തലാൽ അൽ ഖൂദ് തുടങ്ങിയവർ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

