സുരക്ഷ പരിശോധന: 124 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ആറു ഗവർണറേറ്റുകളിലായി വെള്ളിയാഴ്ച നടന്ന സുരക്ഷ പരി ശോധനയിൽ അനധികൃത താമസക്കാരും നിയമലംഘകരുമായ 124 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ 29 പേർ സിവിൽ കേസിലെ പ്രതികളായ പിടികിട്ടാപ്പുള്ളികളാണ്. ബാക്കിയുള്ളവരിൽ സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയവരും വിസ കാലാവധി കഴിഞ്ഞവരും തൊഴിൽനിയമവും താമസനിയമവും ലംഘിച്ചവരുമുണ്ട്. ആറുപേർ മയക്കുമരുന്ന് കേസിലും മൂന്നുപേർ മദ്യകേസിലും ഉൾപ്പെട്ടവരാണ്. സമാന്തരമായി നടത്തിയ ഗതാഗത പരിശോധനയിൽ 250 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 23 വാഹനങ്ങൾ പിടിച്ചെടുത്തു. വ്യാഴാഴ്ച നടത്തിയ ഗതാഗത പരിശോധനയിൽ 2237 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. 144 വാഹനങ്ങൾ പിടിച്ചെടുത്തു. ഗുരുതര നിയമലംഘനങ്ങൾ വരുത്തിയ 98 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ച ഒമ്പതുപേരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
