Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പദ്ധതികൾ വിലയിരുത്തി സുപ്രീം പെട്രോളിയം കൗൺസിൽ യോഗം

text_fields
bookmark_border
പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
പദ്ധതികൾ വിലയിരുത്തി സുപ്രീം   പെട്രോളിയം കൗൺസിൽ യോഗം
cancel
camera_alt

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം പെട്രോളിയം

കൗൺസിൽ യോഗം

കുവൈത്ത് സിറ്റി: സുപ്രീം പെട്രോളിയം കൗൺസിലിന്റെ 130-ാമത് യോഗം പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ നടന്നു. കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ (കെ.പി.സി) പദ്ധതികൾ, അനുബന്ധ തന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള അജണ്ടകൾ കൗൺസിൽ അവലോകനം ചെയ്തു. യു.എ.ഇ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് പുറത്തുകടക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിശദീകരണവും വിലയിരുത്തി.

എണ്ണ ഉൽപാദനം ഉടൻ വർധിപ്പിക്കില്ല

കുവൈത്ത് സിറ്റി: എണ്ണ ഉൽപാദനം ഉടൻ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ശരിയായ സമയത്ത് ഘട്ടം ഘട്ടമായി മാത്രമേ ഉൽപാദനം ഉയർത്തുകയുള്ളൂവെന്ന് സി.ഇ.ഒ ശൈഖ് നവാഫ് അൽ സൗദ് വ്യക്തമാക്കി. ആദ്യഘട്ടത്തിൽ പരിമിതമായ ഉൽപാദനം മാത്രമേ പുനരാരംഭിക്കുകയുള്ളൂ.

മുൻ നിലയിലേക്ക് മടങ്ങാൻ ഏതാനും ആഴ്ചകളിൽ നിന്ന് മാസങ്ങൾ വരെ എടുക്കുമെന്നാണ് വിലയിരുത്തൽ. ഹുർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം ഉൽപാദന തീരുമാനങ്ങളിൽ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supreme Petroleum Council meets to review projects
Next Story