അറബ് സംയുക്ത വികസന നടപടികൾക്ക് പിന്തുണ
text_fieldsഅറബ് ലേബർ ഓർഗനൈസേഷൻ സമ്മേളനത്തിൽ കുവൈത്ത് പ്രതിനിധികൾ
കുവൈത്ത് സിറ്റി: വികസന വിഷയങ്ങളിൽ സംയുക്ത അറബ് പ്രവർത്തനത്തെ പിന്തുണക്കുന്നതിലും തൊഴിലാളികൾ, തൊഴിലുടമകൾ, സർക്കാറുകൾ എന്നീ മൂന്ന് തൊഴിൽ കക്ഷികൾക്കിടയിലുള്ള സംഭാഷണം വർധിപ്പിക്കുന്നതിലും ശ്രദ്ധാലുവാണെന്ന് കുവൈത്ത്.
കൈറോയിൽ ആരംഭിച്ച 51-ാമത് അറബ് ലേബർ കോൺഫറൻസിൽ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ലേബർ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ മുസൈദ് അൽ മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികൾ, തൊഴിലുടമകൾ, സർക്കാറുകൾ എന്നീ മൂന്ന് തൊഴിൽ കക്ഷികളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന വിഷയങ്ങളിൽ സംയുക്ത അറബ് പ്രവർത്തനം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുവൈത്ത് താൽപര്യപ്പെടുന്നതായും അൽ മുതൈരി വ്യക്തമാക്കി.
അറബ് ലേബർ ഓർഗനൈസേഷൻ (എ.എൽ.ഒ) സംഘടിപ്പിച്ച സമ്മേളനത്തിൽ കുവൈത്ത് ഉൾപ്പെടെ 21 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

