വിതരണ ശൃംഖലകളും കയറ്റുമതിയും ശക്തിപ്പെടുത്തും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വിതരണ ശൃംഖലകളും കയറ്റുമതിയും വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഊർജ്ജ വിതരണവും അവശ്യസാധനങ്ങളുടെ ലഭ്യതയും തടസ്സമില്ലാതെ തുടരുന്നതിനും ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങളും പദ്ധതികളും ചർച്ച ചെയ്തു.
ഗതാഗത-കയറ്റുമതി പാതകളിൽ വൈവിധ്യവൽക്കരണം നടത്തുന്നതിനും, വിവിധ സാഹചര്യങ്ങൾക്കനുസൃതമായി ബദൽ ലോജിസ്റ്റിക്സ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ മാർഗ്ഗങ്ങളും യോഗം പരിശോധിച്ചു.
പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ, വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്, സാമ്പത്തിക കാര്യ-നിക്ഷേപ സഹമന്ത്രിയും വാണിജ്യ-വ്യവസായ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായ അബ്ദുൽ അസീസ് അൽ മർസൂഖ്, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ദിവാൻ്റെ ആക്ടിംഗ് മേധാവി ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സി.ഇ.ഒ ശൈഖ് നവാഫ് സൗദ് അൽ നാസർ അസ്സബാഹ്, കുവൈത്ത് ഇൻവെസ്റ്റ്മെൻ്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ശൈഖ് സൗദ് സലീം അബ്ദുൽ അസീസ് അസ്സബാഹ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

