ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ ഒാഫർ
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീടെയ്ൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ കാമ്പയിനിെൻറ ഭാഗമായി വമ്പൻ ഒാഫറുകൾ പ്രഖ്യാപിക്കുന്നു. നവംബർ 23ന് പ്രമോഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക് ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ, ഗ്രോസറികൾ, ഫ്രഷ് ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ട് ലഭിക്കും. ലോകമാകെ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് സീസൺ നടത്തുന്നതിെൻറ ഭാഗമായാണ് ലുലു ഹൈപ്പർ മാർക്കറ്റിലും നിരക്കിളവ് നൽകുന്നത്.
യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, സൗദി, ഖത്തർ, ഇൗജിപ്ത്, ഇന്തൊനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ലുലു ഒൗട്ട്ലെറ്റുകളിൽ ഡിസ്കൗണ്ട് ലഭ്യമാണ്. കുവൈത്തിൽ പ്രമോഷൻ കാലയളവിൽ വിവിധ ബാങ്കുകളിലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒാൺലൈൻ, ഒാഫ്ലൈൻ പർച്ചേഴ്സുകൾക്ക് പൂജ്യം ശതമാനം ഇൻസ്റ്റാൾമെൻറ് സൗകര്യവും ലഭിക്കും. വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കുന്നതുകൊണ്ടും അമ്പരപ്പിക്കുന്ന വിലക്കുറവുകൊണ്ടും ഉപഭോക്താക്കൾ കാത്തിരിക്കുന്ന ഷോപ്പിങ് അവസരമാണ് ലുലു സൂപ്പർ ഫ്രൈഡേ എന്ന് ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി പറഞ്ഞു. ഡിസംബർ അഞ്ചുവരെ എല്ലാ ലുലു ഒൗട്ട്ലെറ്റിലും www.luluhypermarket.com എന്ന ഷോപ്പിങ് പോർട്ടലിലും ഒാഫറുകൾ ലഭ്യമാണെന്ന് മാനേജ്മെൻറ് അറിയിച്ചു.

