ലുലു ഹൈപ്പർമാർക്കറ്റിൽ ‘സൂപ്പർ ഫ്രൈഡേ’ ഓഫർ
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘സൂപ്പർ ഫ്രൈഡേ’ ഓഫർ ഉദ്ഘാടന ചടങ്ങിൽനിന്നും
കുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൽ ഏറ്റവും വലിയ വാർഷിക ഷോപ്പിങ് ഇവന്റായ ‘സൂപ്പർ ഫ്രൈഡേ’ക്ക് തുടക്കം. ഡിസംബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന ‘സൂപ്പർ ഫ്രൈഡേ’യുടെ ഭാഗമായി വ്യത്യസ്തമായ ഓഫറുകളും അതുല്യമായ ഷോപ്പിങ് അനുഭവവും വാഗ്ദാനം ചെയ്യുന്നു. ലുലു ഖുറൈനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രമുഖ ടെക് ഇൻഫ്ലുവൻസർമാരും ലുലു കുവൈത്തിന്റെ ഉന്നത മാനേജ്മെന്റും പങ്കെടുത്തു.
വിവിധ ഉൽപന്നങ്ങളിൽ 70 ശതമാനം വരെ കിഴിവ് ‘സൂപ്പർ ഫ്രൈഡേ’ പ്രത്യേകതയാണ്. കുവൈത്തിലുടനീളമുള്ള എല്ലാ ലുലു ഔട്ട്ലെറ്റുകളിലും എക്സ്ക്ലൂസീവ് പ്രമോഷനുകൾ, ആവേശകരമായ ഡീലുകൾ, വൻ കിഴിവുകൾ എന്നിവ ഷോപ്പർമാർക്ക് ആസ്വദിക്കാം.‘20 ദീനാറിന് വാങ്ങൂ, 20 ദീനാർ നേടൂ’ എന്ന ഫ്രീ ഷോപ്പിങ് വൗചർ പ്രമോഷൻ കാമ്പയിനിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇത് ഉപഭോക്താക്കൾക്ക് ഗാർമെന്റ്സ് ഇനങ്ങളിൽ ഇരട്ടി മൂല്യം നൽകുന്നു.മൊബൈൽ ഉപകരണങ്ങൾ, ടാബ്ലെറ്റുകൾ, ടി.വി, ലാപ്ടോപ്, ഇലക്ട്രോണിക്സ്, ഐ.ടി ആക്സസറികൾ, ഗെയിമി , വീട്ടുപകരണങ്ങൾ, ബ്യൂട്ടി ഗാഡ്ജെറ്റുകൾ, ഫാഷൻ, പാദരക്ഷകൾ, ലഗേജ്, സുഗന്ധദ്രവ്യങ്ങൾ, കണ്ണട, മേക്കപ്പ്, ബ്യൂട്ടി ആൻഡ് ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പലചരക്ക് സാധനങ്ങൾ, ഫ്രഷ് ഫുഡുകൾ, അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ‘സൂപ്പർ സെയിലും’ പ്രഖ്യാപിച്ചിട്ടുണ്ട്. വൺ ഡേ വണ്ടേഴ്സ്, മണിക്കൂർ വിൽപന, ഡിജിറ്റൽ വിൽപന, സ്റ്റോറിൽ എക്സ്ക്ലൂസിവ് ഡീലുകൾ എന്നിവയും ഷോപ്പർമാർക്ക് അധികമൂല്യം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

