ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഡീൽസ് പ്രമോഷൻ
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ 'സൂപ്പർ ഡീൽസ്' പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു.
ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഒന്നുവരെ ലുലുവിെൻറ കുവൈത്തിലെ എല്ലാ ഒൗട്ട്ലെറ്റുകളിലും പഴങ്ങൾ, പച്ചക്കറികൾ, ഫ്രഷ് ആൻഡ് ഫ്രോസൺ ഇറച്ചി ഉൽപന്നങ്ങൾ, മത്സ്യം, മൊബൈൽ ഫോണുകൾ, ടി.വി, െഎ.ടി ഉൽപന്നങ്ങൾ തുടങ്ങിയവക്ക് ആകർഷകമായ നിരക്കിളവുകളും ഒാഫറുകളുമുണ്ടാകും.
Cortigiani, De Backers, Eten, Ruff and Sin തുടങ്ങി വസ്ത്ര ബ്രാൻഡുകൾക്കും ഡിസ്കൗണ്ടുകളുണ്ട്. https://www.luluhypermarket.com/ എന്ന ഒാൺലൈൻ പ്ലാറ്റ്ഫോമിലും ഒാഫറുകൾ ലഭ്യമാണ്. പ്രമോഷൻ കാലയളവിൽ 30 ദീനാറിനു മുകളിൽ ഒാൺലൈൻ പർച്ചേസ് നടത്തുകയാണെങ്കിൽ സൗജന്യമായി വീട്ടിലെത്തിച്ചുനൽകും.
കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് രാജ്യം സാധാരണ ജീവിതത്തിലേക്ക് ചുവടുവെക്കുന്നതിന് അനുബന്ധമായാണ് മികച്ച ഒാഫറുകളും ഡിസ്കൗണ്ടുകളുമായി 'സൂപ്പർ ഡീൽസ്' പ്രമോഷൻ കാമ്പയിൻ പ്രഖ്യാപിച്ചത്.

