സുനിത രവിക്ക് അജ്പാക് യാത്രയയപ്പ് നൽകി
text_fieldsയാത്രയയപ്പ് ചടങ്ങിൽ സുനിത രവിക്ക് അജ്പാകിന്റെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പാക്) വനിത വേദി മുൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിത രവിക്ക് സംഘടന യാത്രയയപ്പ് നൽകി. പ്രസിഡന്റ് രാജീവ് നടുവിലെമുറി അധ്യക്ഷതവഹിച്ചു. രക്ഷാധികാരികളായ ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ചെയർമാൻ സിറിൽ ജോൺ അലക്സ് ചമ്പക്കുളം, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അനിൽ വള്ളിക്കുന്നം, സംഘടനാ ചുമതല വഹിക്കുന്ന ലിബു പായിപ്പാടൻ, അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യു ചെന്നിത്തല, സുരേഷ് വരിക്കോലിൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ എ.ഐ. കുര്യൻ, ജെ. ജോർജ്, വൈസ് പ്രസിഡന്റ് ജീജോ കായംകുളം, വനിത വേദി ചെയർപേഴ്സൺ സാറാമ്മ ജോൺസ്, ജനറൽ സെക്രട്ടറി കീർത്തി സുമേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി മനോജ് പരിമണം സ്വാഗതവും ട്രഷറർ രാഹുൽ ദേവ് നന്ദിയും പറഞ്ഞു.
സംഘടനയുടെ സ്നേഹോപഹാരം പ്രസിഡന്റ് രാജീവ് നടുവിലെമുറി സുനിത രവിക്ക് കൈമാറി. അജ്പാകുമായി നീണ്ട കാലയളവിൽ പ്രവർത്തിക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ അവസരം ലഭിച്ചതിലും, യാത്രയയപ്പിനും സുനിത രവി പ്രസംഗത്തിൽ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

