Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവേനൽക്കാലം;സർക്കാർ...

വേനൽക്കാലം;സർക്കാർ ഓഫിസുകളിലെ ജോലി സമയം ആറു മണിക്കൂറായി കുറച്ചു

text_fields
bookmark_border
വേനൽക്കാലം;സർക്കാർ ഓഫിസുകളിലെ ജോലി സമയം ആറു മണിക്കൂറായി കുറച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേനൽക്കാലത്ത് സർക്കാർ ഓഫീസുകളിലെ ജോലി സമയം ആറു മണിക്കൂറായി കുറച്ചു. സിവിൽ സർവീസ് കൗൺസിൽ തീരുമാനത്തെ തുടർന്ന് സിവിൽ സർവീസ് കമ്മീഷൻ പുതിയ സർക്കുലർ പുറത്തിറക്കി. രാവിലെ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ സമയം ഒരു മണിക്കൂർ കുറച്ചാണ് പുതിയ ക്രമീകരണം.രാവിലെ ഏഴു മുതൽ എട്ടു വരെ ഫ്ലെക്സിബിൾ ഹാജർ സമയം അനുവദിക്കുമെന്നും ജീവനക്കാർ ആറു പ്രവൃത്തി മണിക്കൂർ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.

വൈകുന്നേര ഷിഫ്റ്റ് അഞ്ചു മണിക്ക് ശേഷമാകും ആരംഭിക്കുക. ഈ ജീവനക്കാർക്ക് ഷിഫ്റ്റിന്റെ തുടക്കത്തിൽ 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. ഷിഫ്റ്റിന്റെ അവസാനം വനിതാ ജീവനക്കാർക്ക് 15 മിനിറ്റ് ഗ്രേസ് പിരീഡിന്റെ ആനുകൂല്യം ലഭിക്കും.രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ ഉണ്ടാകുക. ഈ ദിവസങ്ങളിൽ പുറം തൊഴിലുകൾക്കും രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ നിയന്ത്രണം ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summergovernment officesworking hourkuwaitcity
News Summary - Summer: Working hours in government offices reduced to six hours
Next Story