ലുലു ഹൈപ്പർ മാർക്കറ്റിൽ ‘സമ്മർ വിത്ത് ലുലു’ പ്രമോഷൻ
text_fieldsലുലു ഹൈപ്പർ മാർക്കറ്റിൽ ‘സമ്മർ വിത്ത് ലുലു’ പ്രമോഷൻ തലാൽ സാദിഖ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർ മാർക്കറ്റിൽ ‘സമ്മർ വിത്ത് ലുലു’ പ്രമോഷന് തുടക്കം. ജൂലൈ 11 വരെ കുവൈത്തിലെ എല്ലാ ഔട്ട്ലറ്റുകളിലും ഇതിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും കിഴിവുകളും ലഭിക്കും.
തത്സമയ വിനോദം, മത്സരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫഹാഹീൽ ഔട്ട്ലറ്റിൽ പ്രമോഷൻ കുവൈത്ത് മന്ത്രാലയത്തിന്റെ എൻജിനീയറിങ് വിഭാഗം മേധാവി തലാൽ സാദിഖ് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ഇവന്റ് സ്പോൺസർമാരും പങ്കെടുത്തു.
‘സമ്മർ വിത്ത് ലുലു’ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകൾ
മോക്ടെയിൽ വിദഗ്ധരുടെ തത്സമയ മോക്ടെയിൽ തയാറാക്കൽ, വേനൽക്കാല പാനീയങ്ങൾ, ഉന്മേഷദായകമായ ഭക്ഷണസാധനങ്ങളുടെ മാതൃകകൾ എന്നിവ പ്രമോഷന്റെ പ്രധാന ഹൈലൈറ്റാണ്. സമ്മർ ഗാർമെന്റ്സ് ഫാഷൻഷോ, പ്രത്യേക സംഗീതഷോ, വിതരണക്കാർ സജ്ജീകരിച്ച സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പ്രമോഷനിൽ കുട്ടികൾക്കായി പ്രത്യേക സ്മൂത്തി നിർമാണ മത്സരം നടത്തും. കൂളറുകളും എയർകണ്ടീഷണറുകളും ഉൾപ്പെടെ വേനൽക്കാലവുമായി ബന്ധപ്പെട്ട ഇനങ്ങൾക്ക് അതിശയകരമായ കിഴിവുകളും പ്രമോഷൻ വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

