Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേനൽ കഴിഞ്ഞു; ചൂട് തുടരുന്നു...

text_fields
bookmark_border
വേനൽ കഴിഞ്ഞു; ചൂട് തുടരുന്നു...
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് ഔദ്യോഗികമായി വേനൽകാലം അവസാനിച്ചെങ്കിലും ഉയർന്ന താപനില തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ചൂടും കാറ്റുമാണ് അനുഭവപ്പെട്ടത്. ഏതാനും ദിവസങ്ങൾകൂടി പകൽ ഉയർന്ന ചൂട് തുടരുമെന്നാണ് കാലാവസഥ വകുപ്പ് നൽകുന്ന സൂചന.

അടുത്ത രണ്ടു ദിവസങ്ങളിൽ പകൽ സമയത്ത് പൊതുവെ ചൂടും തീരപ്രദേശങ്ങളിൽ താരതമ്യേന ഈർപ്പമുള്ളതുമായ കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ വർധനയും ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായ വായു പിണ്ഡവും രാജ്യത്തെ ബാധിക്കുന്നതായും കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നുവെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.

വെള്ളിയാഴ്ച, കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ വടക്ക് പടിഞ്ഞാറൻ കാറ്റ് ഉണ്ടാകും. പരമാവധി താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാണ്. കടൽ നേരിയതോ മിതമായതോ ആയിരിക്കും.

വെള്ളിയാഴ്ച രാത്രി ചൂടുള്ളതോ മിതമായതോ ആയ കാലാവസ്ഥയായിരിക്കും. മണിക്കൂറിൽ 12 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ഉണ്ടാകും. കുറഞ്ഞ താപനില 26 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.

ശനിയാഴ്ചത്തെ മണിക്കൂറിൽ 12 മുതൽ 38 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന പരമാവധി താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാണ്. ശനിയാഴ്ച രാത്രിയിൽ മണിക്കൂറിൽ 10 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് ഉണ്ടാകും. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 25 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയാണ്.

അതേസമയം, ഈ മാസം അവസാനത്തോടെ രാജ്യത്ത് താപനിലയിൽ കുറവ​ുവരുമെന്നാണ് പ്രതീക്ഷ. ജ്യോതിശാസ്ത്രപരമായി ഈ വർഷത്തെ വേനൽകാലം സെപ്റ്റംബർ 22ന് അവസാനിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ നേര​ത്തെ അറിയച്ചിരുന്നു. സീസൺ മാറ്റത്തിന്റെ ഭാഗമായി രാജ്യത്ത് പകലിന്റെയും രാത്രിയുടെയും ദൈർഘ്യത്തിലും മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. വേനലിൽ നിന്ന് ശരത്കാലത്തേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കം കുറിച്ച് ഞായറാഴ്ച പകലും രാത്രിയും തുല്യസമയമാകും. തുടർന്ന് പകലിന്റെ നീളം കുറഞ്ഞുവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Summer is over; the heat continues
Next Story