കനത്ത ചൂടിന് ആശ്വാസമാകുന്നു; വേനൽ കടന്ന് ശരത്കാലത്തിലേക്ക്...
text_fieldsകുവൈത്ത് സിറ്റി: കടുത്ത വേനലിന് ഒടുക്കം കുറിച്ച് രാജ്യം ശരത്കാലത്തിലേക്ക് പ്രവേശിക്കുന്നു. വരും ദിവസങ്ങളിൽ താപനില ക്രമേണ കുറയുകയും കാലാവസ്ഥമാറ്റത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമെന്നും കാലാവസ്ഥ നിരീക്ഷകൻ ഇസ്സാ റമദാൻ അറിയിച്ചു. സൂര്യപ്രകാശത്തിന്റെ കുറവ്, പകൽ സമയം കുറയൽ, ഇന്ത്യൻ മൺസൂൺ മാന്ദ്യത്തിന്റെ ദുർബലത എന്നിവയാണ് താപനിലയിലെ കുറവിന് കാരണം.
വേനൽക്കാലത്തിനും ശരത്കാലത്തിനും ഇടയിലുള്ള പരിവർത്തന മാസമായ സെപ്റ്റംബറിലാണ് നിലവിൽ രാജ്യം. അലർജി, ജലദോഷം, കണ്ണിന് അണുബാധ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഈ കാലാവസ്ഥയിൽ അനുഭവപ്പെടാം. പകൽസമയത്തെയും രാത്രിയിലെയും താപനില തമ്മിലുള്ള വ്യത്യാസം വർധിക്കുന്നതാണ് ഇതിന് പ്രധാന കാരണം.മരുഭൂമി പ്രദേശങ്ങളിൽ ഈ മാസം അതിരാവിലെ താപനില ചില ദിവസങ്ങളിൽ 25 ഡിഗ്രി സെൽഷ്യസിൽ താഴെയാകും. രാജ്യത്ത് മഴക്കാലത്തിന്റെ തുടക്കമായാണ് ഇതിനെ കണക്കാക്കുന്നത്. വരും ദിവസങ്ങളിൽ രാജ്യത്ത് കാലാവസ്ഥമാറ്റം ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും റമദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

