Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് :...

കു​വൈ​ത്ത് : വേ​ന​ല്‍ക്കാ​ലം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ; താ​പ​നി​ല പ​തി​യെ കു​റ​ഞ്ഞു​വ​രും

text_fields
bookmark_border
കു​വൈ​ത്ത് : വേ​ന​ല്‍ക്കാ​ലം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ; താ​പ​നി​ല പ​തി​യെ കു​റ​ഞ്ഞു​വ​രും
cancel
camera_alt

Representational image

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ൻ ഇ​സ്സ റ​മ​ദാ​ൻ അ​റി​യി​ച്ചു. വേ​ന​ല്‍ക്കാ​ലം അ​വ​സാ​ന ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്. രാ​ജ്യ​ത്ത് നി​ല​വി​ൽ 44-48 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ് താ​പ​നി​ല. ഈ​യാ​ഴ്ച​യോ​ടെ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ 40-42 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് താ​പ​നി​ല കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


തി​ങ്ക​ളാ​ഴ്ച സു​​ഹൈ​​ൽ ന​​ക്ഷ​​ത്രം പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​ന്ന​തോ​ടെ കാ​ലാ​വ​സ​ഥ പു​തി​യ​ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്നും താ​പ​നി​ല കു​റ​യു​മെ​ന്നും നേ​ര​ത്തെ അ​​ൽ ഉ​​ജൈ​​രി സ​​യ​​ന്റി​​ഫി​​ക് സെ​​ന്റ​​റും അ​റി​യി​ച്ചി​രു​ന്നു. ഘ​​ട്ടം​​ഘ​​ട്ട​​മാ​​യാ​​യി​​രി​​ക്കും താ​​പ​​നി​​ല​​യി​​ല്‍ മാ​​റ്റ​​മു​​ണ്ടാ​​വു​​ക. സെ​പ്​​റ്റം​ബ​റി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല​ 45 ഡി​ഗ്രി​യി​ൽ കൂ​ടി​ല്ല. ഒ​ക്​​ടോ​ബ​റി​ലും ന​വം​ബ​ർ പ​കു​തി വ​രെ​യും രാ​ജ്യ​ത്ത് മി​ത ശീ​തോ​ഷ്​​ണ കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കും. ന​വം​ബ​റോ​ടെ ത​ണു​പ്പു​കാ​ലം ആ​രം​ഭി​ക്കും. ന​വം​ബ​ർ പ​കു​തി​യോ​ടെ ആ​ളു​ക​ൾ ത​ണു​പ്പ്​ പ്ര​തി​രോ​ധ വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ച്ചു​തു​ട​ങ്ങും. ഡി​സം​ബ​റി​ൽ ക​ടു​ത്ത ത​ണു​പ്പി​ലേ​ക്ക് രാ​ജ്യം പ്ര​വേ​ശി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weatherSummerKuwait
News Summary - Summer is at its end
Next Story