Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവേ​ന​ല​വ​ധി:...

വേ​ന​ല​വ​ധി: കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ര​ക്കേ​റും

text_fields
bookmark_border
Summer holidays: Kuwait airport will be crowded
cancel

കു​വൈ​ത്ത് സി​റ്റി: വേ​ന​ല​വ​ധി​യി​ൽ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് 5.57 ദ​ശ​ല​ക്ഷം യാ​ത്രി​ക​രെ. ജൂ​ൺ മു​ത​ൽ സെ​പ്തം​ബ​ർ പ​കു​തി വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 5,570,000 ആ​യി ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ​റ​ജ്ഹി പ​റ​ഞ്ഞു. ഇ​തേ കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 42,117 വി​മാ​ന​ങ്ങ​ൾ ഇ​വി​ടെ​നി​ന്ന് പു​റ​പ്പെ​ടു​ക​യും എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും റ​ജ്ഹി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​നി​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ വി​മാ​ന​ത്താ​വ​ളം യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​നും അ​വ​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​നും സ​ജ്ജ​മാ​ണ്. ദു​ബൈ, ഇ​സ്താം​ബൂ​ൾ, ജി​ദ്ദ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് അ​വ​ധി ചെ​ല​വ​ഴി​ക്കാ​ൻ കൂ​ടു​ത​ൽ പേ​രും യാ​ത്ര ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait airportKuwait NewsSummer holidays
News Summary - Summer holidays: Kuwait airport will be crowded
Next Story