വേനൽചൂട്; ഖബറടക്കത്തിന് പുതിയ സമയം
text_fieldsകുവൈത്ത് സിറ്റി: വേനൽച്ചൂട് വര്‍ധിച്ചതോടെ രാജ്യത്ത് ഖബറടക്കത്തിന് പുതിയ സമയം പ്രഖ്യാപിച്ചു. ഖബറടക്കത്തിന് രണ്ട് ഷിഫ്റ്റുകളിലായി സമയം നിശ്ചയിച്ചതായി മുനിസിപ്പാലിറ്റി സർവിസസ് ഡെപ്യൂട്ടി ഡയറക്ടർ മിഷാൽ ജൗദാൻ അൽ അസ്മി അറിയിച്ചു. രാവിലെ ഒമ്പത് മണിക്കും വൈകുന്നേരം മഗ്രിബ്, ഇശാ നമസ്കാരത്തിന് ശേഷവുമാണ് പുതിയ സമയം.
രാത്രി ഖബറടക്കങ്ങൾക്കായി ശ്മശാനത്തിൽ ആവശ്യമായ ലൈറ്റ് സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത വേനൽച്ചൂടിൽ ആളുകൾക്ക് ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കുന്നത് ആശ്വാസകരമാക്കാനാണ് സമയ ക്രമീകരണങ്ങൾ നിശ്ചയിച്ചതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. നിര്‍ദേശം നിലവില്‍ വന്നതായും എല്ലാ ഖബർസ്ഥാനുകളിലും ഉദ്യോഗസ്ഥർ ഇത് പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്ത് നിലവില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

