വേനൽ കനത്തു; തീപിടിത്തം ഒഴിവാക്കാൻ ജാഗ്രത പുലർത്തണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വേനൽ കനത്തു. ഉയർന്ന താപനിലയിൽ തീപിടിത്തങ്ങൾക്ക് സാധ്യത ഏറെയാണ്. വേനൽ ചൂട് പാരമ്യത്തിലെത്തുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഇക്കാര്യം ഗൗരവത്തിൽ എടുത്ത് വീട്ടിലും ജോലി സ്ഥലത്തും ജാഗ്രത പാലിക്കണം.
ഉയർന്ന താപനിലയിൽ ചെറിയ ഒരു തീപൊരി പോലും വലിയ അപകടങ്ങൾക്കു കാരണമാകാം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധയുണ്ടാകണം. ഉപയോഗം കഴിഞ്ഞാലുടൻ ഉപകരണം സ്വിച്ച് ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്തം. ഉപയോഗം കഴിഞ്ഞാൽ ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യണം.
വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ എല്ലാ വൈദ്യുതി ഉപകരണങ്ങളും ഓഫ് ചെയ്തെന്ന് ഉറപ്പാക്കണം. നിർമാതാക്കൾ നിർദേശിക്കുന്ന പവർ സോക്കറ്റുകളും കേബിളുകളും മാത്രം ഉപയോഗിക്കുക, വീട്ടുപകരണങ്ങളുടെയും കണക്ഷനുകളുടെയും പ്രവർത്തനക്ഷമത സ്ഥിരമായി പരിശോധിക്കുക എന്നിവ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ചൂടുള്ളതും തീപിടിക്കുന്നതുമായ വസ്തുക്കൾ കുട്ടികൾക്ക് കയ്യെത്തുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കരുത്. സിഗരറ്റ് കുറ്റികൾ തീ അണഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഉപേക്ഷിക്കണം, ഗ്രില്ലിങ്ങിന് ഉപയോഗിക്കുന്ന കരി ഉപയോഗ ശേഷം വെള്ളമൊഴിച്ചു കനലില്ലെന്ന് ഉറപ്പാക്കണം, വ്യത്യസ്ത ഊർജ ശേഷിയുള്ള ഉപകരണങ്ങൾ ഒറ്റ പവർ സോക്കറ്റോ എക്സറ്റൻഷനോ ഉപയോഗിച്ച് പ്രവർത്തിപ്പിക്കരുത്.
പാചകം ചെയ്യുന്നതിനിടെ അടുപ്പിൽ ഭക്ഷണം വെച്ച് മറ്റു ജോലികളിൽ മുഴുകുന്നത് പലപ്പോഴും തീപിടിത്തകാരണമായി കണ്ടെത്തിയിട്ടുണ്ട്. ഉപയോഗം കഴിഞ്ഞ ശേഷം ഗ്യാസ് വാൽവുകൾ അടച്ചു എന്ന് ഉറപ്പാക്കണം.
മാലിന്യ പുനരുപയോഗ ഫാക്ടറിയിൽ തീപിടിത്തം
കുവൈത്ത് സിറ്റി: അബ്ദുള്ള തുറമുഖത്തിനടുത്ത് മാലിന്യ പുനരുപയോഗ ഫാക്ടറിയിലുണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അബ്ദുല്ല തുറമുഖത്തുനിന്നും ആം അൽ ഹൈമാനിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

