Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവേനൽ: വിലയിരുത്തിയ...

വേനൽ: വിലയിരുത്തിയ തയ്യാറെടുപ്പ് ജലവൈദ്യുത മന്ത്രാലയം

text_fields
bookmark_border
വേനൽ: വിലയിരുത്തിയ തയ്യാറെടുപ്പ് ജലവൈദ്യുത മന്ത്രാലയം
cancel

കു​വൈ​ത്ത് സി​റ്റി: വേ​ന​ൽ​ക്കാ​ല​ത്തി​ന്റെ മു​ന്നോ​ടി​യാ​യി ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തി ജ​ല-​വൈ​ദ്യു​തി മ​ന്ത്രാ​ല​യം. വേ​ന​ൽ മു​ന്നി​ൽ​ക​ണ്ടു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യും ഇ​ത്ത​വ​ണ​യും പ്ര​തി​സ​ന്ധി​യി​ല്ലാ​തെ വേ​ന​ൽ അ​തി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഊ​ർ​ജ​മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ഫാ​രി​സ്​ പ​റ​ഞ്ഞു. അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. ഭൂ​മി​ക്ക​ടി​യി​ലെ കേ​ടു​വ​ന്ന വൈ​ദ്യു​തി വി​ത​ര​ണ കേ​ബി​ളു​ക​ൾ മാ​റ്റി​സ്​​ഥാ​പി​ക്കു​ക​യും അ​വ​യു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ന്ത​രീ​ക്ഷ താ​പ​നി​ല കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് സാ​ധാ​ര​ണ​ഗ​തി​യി​ൽ മേ​യ് മാ​സ​ത്തോ​ടെ​യാ​ണ് രാ​ജ്യ​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗം കൂ​ടാ​റ്.

ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഈ ​പ്ര​തി​ഭാ​സം കൂ​ടി​ക്കൊ​ണ്ടി​രി​ക്കും. പു​തി​യ ചി​ല പ​ദ്ധ​തി​ക​ൾ വ​ഴി​യു​ള്ള ഉ​ൽ​പാ​ദ​നം കൂ​ടി​യ​തി​നാ​ൽ ഈ ​വ​ർ​ഷ​വും രാ​ജ്യ​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​ശ്വാ​സം.

മ​ന്ത്രാ​ല​യ​ത്തി​​ന്റെ ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം മി​ത​വ്യ​യ​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വു​മു​ണ്ടെ​ങ്കി​ൽ ഈ ​വ​രാ​നി​രി​ക്കു​ന്ന മ​ധ്യ​വേ​ന​ലും പ്ര​തി​സ​ന്ധി​യി​ല്ലാ​തെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer:
News Summary - Summer: Assessed preparation Ministry of Hydropower
Next Story