Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുലൈബീകാത്തിലെ അഭയകേന്ദ്രം വികസിപ്പിക്കും

text_fields
bookmark_border
പുനരധിവാസ കേന്ദ്രം സന്ദർശിച്ച് സേവനങ്ങളുടെ ഗുണനിലവാരം, സൗകര്യങ്ങൾ വിലയിരുത്തി
സുലൈബീകാത്തിലെ  അഭയകേന്ദ്രം വികസിപ്പിക്കും
cancel
camera_alt

സാമൂഹിക ക്ഷേമ മന്ത്രി ഡോ. അംതാൽ

അൽ ഹുവൈല

കുവൈത്ത് സിറ്റി: സുലൈബീകാത്തിലെ വനിതകൾക്കും കുട്ടികൾക്കുമായുള്ള അഭയകേന്ദ്രം വികസിപ്പിക്കുകയും സേവനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല പറഞ്ഞു. പുനരധിവാസ കേന്ദ്രം സന്ദർശിച്ച് സേവനങ്ങളുടെ ഗുണനിലവാരം, സൗകര്യങ്ങൾ, പരിചരണ മാനദണ്ഡങ്ങൾ എന്നിവ വിലയിരുത്തിയ അവർ താമസക്കാരുടെയും കുട്ടികളുടെയും അവസ്ഥയും ആരോഗ്യവും മാനസിക ക്ഷേമവും ചോദിച്ചറിയുകയും പുനരധിവാസ പരിപാടികൾ, പരിചരണ പദ്ധതികൾ, സേവന വിതരണ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണങ്ങൾ തേടുകയും ചെയ്തു.

സാമൂഹിക പരിചരണ സേവനങ്ങളിൽ ഉയർന്ന നിലവാരം പുലർത്താനും പ്രവർത്തനം മെച്ചപ്പെടുത്താനും അഭയകേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് മാനസിക പിന്തുണയും മികച്ച സൗകര്യങ്ങളും നൽകാനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

മന്ത്രാലയത്തിന് കീഴിലുള്ള കെയർ ഹോമുകളിലെയും കേന്ദ്രങ്ങളിലെയും ഫീൽഡ് പരിശോധനകൾ തുടരുമെന്നും ആവശ്യമായ പരിഷ്‍കാരങ്ങൾ വരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സുലൈബീകാത്തിലെ അഭയകേന്ദ്രം വികസിപ്പിക്കും
Next Story