ഔദ്യോഗികമായി തുറന്നു; കളി ആരവങ്ങളിലേക്ക് മിഴി തുറന്ന് സുലൈബിഖാത്ത് സ്റ്റേഡിയം
text_fieldsസുലൈബിഖാത്ത് സ്റ്റേഡിയം
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ഫുട്ബാൾ വളർച്ചക്ക് മുതൽക്കൂട്ടായി സുലൈബിഖാത്ത് സ്റ്റേഡിയം തുറന്നു.
ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹിന്റെ പേരിലുള്ള സ്റ്റേഡിയം ഔദ്യോഗിക ഉദ്ഘാടനം വാർത്താവിതരണ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി നിർവഹിച്ചു. ഈ മാസം 21ന് കുവൈത്തിൽ ആരംഭിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ് മത്സരങ്ങൾക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.
15,000 കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ ഫുട്ബാൾ സ്റ്റേഡിയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിതി.
കളിക്കാരുടെയും റഫറിമാരുടെ മുറികൾ, കാമറ കൺട്രോൾ റൂം, ബ്രോഡ്കാസ്റ്റിങ് -ടെലിവിഷൻ ട്രാൻസ്മിഷൻ റൂം, വി.ഐ.പി ഏരിയ, ആരാധകരുടെ സ്റ്റാൻഡ് എന്നിവയും സ്റ്റേഡിയത്തിലുണ്ട്. മനോഹരമായ രൂപകൽപനയും കടലിന് അഭിമുഖമായ പ്രത്യേക സ്ഥലവും സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്.
ഗൾഫ് കപ്പ് ടൂർണമെന്റിന്റെ സുപ്രീം സംഘാടക സമിതിയുടെ തലവൻ കൂടിയായ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി സ്റ്റേഡിയത്തിലെ മീഡിയ സെന്ററായ ടെലിവിഷൻ ബ്രോഡ്കാസ്റ്റ് സ്റ്റുഡിയോ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

