ഡോ. മുഹമ്മദ് നാസർ അൽ ഹംദാന് സുഡാന്റെ ആദരം
text_fieldsഡോ. മുഹമ്മദ് നാസർ അൽ ഹംദാനുള്ള ആദരം മകൻ മിശ്അൽ അൽ ഹംദാൻ ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻ ഔഖാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രി ഡോ. മുഹമ്മദ് നാസർ അൽ ഹംദാനെ സുഡാനിലെ ഇന്റർനാഷനൽ യൂനിവേഴ്സിറ്റി ഓഫ് ആഫ്രിക്ക ആദരിച്ചു. ആഫ്രിക്ക സർവകലാശാലയുടെ 26ാം സെഷനിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് മീറ്റിങ്ങിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു ആദരം. ആഫ്രിക്കയിലെ സർവകലാശാലക്കും വിദ്യാഭ്യാസത്തിനും പിന്തുണ നൽകുന്നതിൽ പരമാധികാര കൗൺസിൽ അംഗവും ഉന്നത വിദ്യാഭ്യാസ മന്ത്രിയും യൂനിവേഴ്സിറ്റി ഡയറക്ടറുമായ ഡോ. അൽ ഹാദി ഇദ്രിസ്, അൽ ഹംദാനെ കടപ്പാട് അറിയിച്ചു.
ഡോ. മുഹമ്മദ് നാസർ അൽ ഹംദാന്റെ പ്രതിനിധിയായി എത്തിയ മകൻ മിശ്അൽ മുഹമ്മദ് നാസർ അൽ ഹംദാൻ, തന്റെ പിതാവിനുവേണ്ടി സുഡാൻ സർക്കാറിനും ആഫ്രിക്ക സർവകലാശാലക്കും നന്ദി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ അൽ ഹംദാൻ ചടങ്ങിനെത്തിയിരുന്നില്ല.
ആഫ്രിക്കൻ, ഏഷ്യൻ ഭൂഖണ്ഡങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ബിരുദം നൽകിയ ആഫ്രിക്ക യൂനിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ പ്രക്രിയയെ പിന്തുണക്കുന്നതിൽ പിതാവിന്റെ പങ്കിനുള്ള അഭിനന്ദനമാണ് ഈ ബഹുമതിയെന്ന് മിശ്അൽ അൽ ഹംദാൻ പറഞ്ഞു. സർവകലാശാലയുടെ ആഫ്രിക്കയിലെ സേവന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി നടക്കുന്ന പരിപാടിയിൽ നിരവധി കുവൈത്തികളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

