സുഡാന് കുവൈത്തിന്റെ സഹായം തുടരുന്നു
text_fieldsസുഡാനിലേക്ക് സഹായവുമായി പുറപ്പെടുന്ന വിമാനത്തിനരികെ കെ.ആർ.സി.എസ് പ്രവർത്തകർ
കുവൈത്ത് സിറ്റി: സുഡാനിൽ ആഭ്യന്തരയുദ്ധം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് കുവൈത്തിന്റെ സഹായം തുടരുന്നു. ഞായറാഴ്ച 10 ടൺ ഭക്ഷ്യവസ്തുക്കളുമായി കുവൈത്ത് നാലാമത്തെ വ്യോമസേന വിമാനം സുഡാനിലേക്ക് അയച്ചു.
യുദ്ധം തുടരുന്നതിനാൽ സുഡാനീസ് ജനതയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച എയർലിഫ്റ്റിന്റെ ഭാഗമാണ് സഹായ വിമാനമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) എമർജൻസി ചീഫ് യൂസഫ് അൽമീരാജ് പറഞ്ഞു.
കുവൈത്തിന്റെ മാനുഷിക സംരംഭത്തിന്റെ ഭാഗമാണ് സഹായം. സുഡാനിലേക്ക് ഭക്ഷണവും മെഡിക്കൽ സാമഗ്രികളും എത്തിക്കാൻ കുവൈത്ത് മന്ത്രിസഭ തീരുമാനം എടുത്തിരുന്നു. തുടർന്ന് വ്യാഴാഴ്ച കുവൈത്തിൽ നിന്നുള്ള ആദ്യ വിമാനം സുഡാനിൽ എത്തി. ഇതിന് പിറകെയാണ് നാലാമത്തെ വ്യോമസേന വിമാനം പുറപ്പെട്ടത്.
ഖത്തർ റെഡ് ക്രസന്റ്, സുഡാനീസ് റെഡ് ക്രസന്റ് സൊസൈറ്റികളുടെ പങ്കാളിത്തത്തോടെ സുഡാനിൽ കെ.ആർ.സി.എസ് നേരത്തെ ഭക്ഷണവും മെഡിക്കൽ സാമഗ്രികളും വിതരണം ആരംഭിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

