സുആദ് അൽ ഫഖാന് തുഴച്ചിലിൽ കുവൈത്ത് റെക്കോഡ്
text_fieldsസുആദ് അൽ ഫഖാൻ
കുവൈത്ത് സിറ്റി: പാരിസ് ഒളിമ്പിക്സിൽ തുഴച്ചിൽ മൽസരം ഇ- വിഭാഗം ഫൈനലിൽ കുവൈത്ത് താരം സുആദ് അൽ ഫഖാന് അഞ്ചാം സ്ഥാനം. ഫൈനലിൽ 8:05.18 മിനിറ്റിന് കുതിച്ചെത്തിയ അൽ ഫഖാൻ പുതിയ കുവൈത്ത് റെക്കോഡും കുറിച്ചു.
11 സെക്കൻഡിന്റെ സമയ വ്യത്യാസത്തിൽ പഴയ റെക്കോഡ് തിരുത്തിയത്. മൽസരത്തിൽ അൽജീരിയയുടെ നിഹാദ് ബെൻ ചാഡ്ലി ഒന്നാമതെത്തി. ഞായറാഴ്ച നടന്ന വനിത സിംഗിൾ യോഗ്യത മൽസരത്തിൽ നാലാം സ്ഥാനത്താ യതോടെ അടുത്ത റൗണ്ടിലേക്ക് പോകാനുള്ള അവസരം അൽ ഫഖാന് നഷ്ടപ്പെട്ടിരുന്നു.
തുടർന്നാണ് ഇ-കാറ്റഗറി വിഭാഗത്തിൽ കഴിവ് തെളിയിക്കാനിറങ്ങിയത്. പ്രധാന മത്സരത്തിന്റെ ഭാഗമാല്ലാത്ത ഈ വിഭാഗത്തിൽ റാങ്കിങ് മാത്രമാണ് നോക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

