പഠന ക്യാമ്പും തസ്കിയ്യ സംഗമവും നാളെ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ദഅ് വ വകുപ്പിന് കീഴിൽ ബസ്വീറ ആദർശ പഠന ക്യാമ്പും തസ്കിയ്യ സംഗമവും സംഘടിപ്പിക്കും. വെള്ളിയാഴ്ച ഉച്ച ഒന്നിന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘ആദർശ സംഗമത്തിൽ വിശ്വാസ വ്യതിരിക്തത’ എന്ന വിഷയത്തിൽ ഷമീം സലഫി സംസാരിക്കും. തദബ്ബുറുൽ ഖുർആന് അബ്ദുൽ അസീസ് സലഫിയും സഹാബാ കിറാമിന് മുഹമ്മദ് ശാനിബും നേതൃത്വം നൽകും. തസ്കിയ സംഗമം, പ്രാസ്ഥാനിക ചിന്തകൾ എന്നിവയിൽ നാസർ മൗലവിയും മനാഫ് മാത്തോട്ടവും സംസാരിക്കും. ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും. ഫോൺ- 99060684, 97827920.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

