Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​എം ഫൗ​ണ്ടേ​ഷ​ൻ...

പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ​യെ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
PM Foundation Talent search Test
cancel
camera_alt

യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

കു​വൈ​ത്ത് സി​റ്റി: പ​ത്താം ക്ലാ​സ് ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ കു​വൈ​ത്തി​ൽ ന​ട​ന്നു. യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ 38 വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു. രാ​വി​ലെ 8.30 മു​ത​ൽ 10.30 വ​രെ ന​ട​ന്ന ഒ​​ബ്ജ​​ക്റ്റി​​വ് പ​​രീ​​ക്ഷ​​യി​ൽ അ​​ടി​​സ്ഥാ​​ന​ശാ​​സ്ത്രം, സാ​​മൂ​​ഹ്യ​​ശാ​​സ്ത്രം, പൊ​​തു​​വി​​ജ്ഞാ​​നം, ഇ​​ന്റ​​ലി​​ജ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ​​ത്താം ക്ലാ​​സ് നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ചോ​​ദ്യ​​ങ്ങ​​ളാ​​ണ് അ​ട​ങ്ങി​യി​രു​ന്ന​ത്.

പ​​രീ​​ക്ഷ​​യു​​ടെ ഒ​​ന്നാം​​ഘ​​ട്ട​​ത്തി​​ൽ നി​​ശ്ചി​​ത മാ​​ർ​​ക്ക് നേ​​ടു​​ന്ന​​വ​​ർ​​ക്ക് കാ​​ഷ് അ​​വാ​​ർ​​ഡും സാ​​ക്ഷ്യ​​പ​​ത്ര​​വും ന​​ൽ​​കും. ഇ​തി​നു​ശേ​ഷം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്യാ​മ്പും ഇ​ന്‍റ​ർ​വ്യൂ​വും ഉ​ണ്ടാ​യി​രി​ക്കും. ഇ​തി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഉ​​ന്ന​​ത വി​​ജ​​യി​​ക​​ളാ​​യ പ​​ത്തു​​പേ​​ർ​​ക്ക് 1.25 ല​​ക്ഷം രൂ​​പ​​യു​​ടെ സ്കോ​​ള​​ർ​​ഷി​​പ് ല​ഭി​ക്കും.

പി.​കെ. മ​നാ​ഫ് എ​ക്സാം സെ​ന്റ​ർ ഇ​ൻ​ചാ​ർ​ജാ​യി​രു​ന്നു. ഷി​ബി​ന ന​വാ​സ് ഇ​ൻ​വി​ജി​ലേ​റ്റ​റാ​യി. ഗ​ൾ​ഫ് മാ​ധ്യ​മം കു​വൈ​ത്ത് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഫി​റോ​സ് ഹ​മീ​ദ്, ബ്യൂ​റോ ഇ​ൻ ചാ​ർ​ജ് പി. ​അ​സ്സ​ലാം, മാ​ർ​ക്ക​റ്റി​ങ് ഇ​ൻ ചാ​ർ​ജ് സി.​കെ. ന​ജീ​ബ്, സ​ർ​ക്കു​ലേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് എ​സ്.​പി. ന​വാ​സ്, മീ​ഡി​യ​വ​ൺ കു​വൈ​ത്ത് റി​പ്പോ​ർ​ട്ട​ർ സ​ലീം കോ​ട്ട​യി​ൽ എ​ന്നി​വ​ർ പ​രീ​ക്ഷ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsPM FoundationTalent ExamKuwait
News Summary - Students write PM Foundation Talent Search Exam
Next Story