കാൻസർ ബോധവത്കരണവുമായി വിദ്യാർഥികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികൾ കാൻസർ പ്രതിരോധം, ചികിത്സക്ക് പണം സംഭാവന ചെയ്യേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. കാൻസർ ചികിത്സക്ക് സാമ്പത്തിക ചെലവാണ് ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് എന്ന ആശയം ഉയർത്തിയാണ് കാമ്പയിൻ. കുവൈത്ത് സിറ്റിയിലെ അസ്സിമ മാളിൽ കാമ്പയിന് തുടക്കമായി. വിവിധ മെഡിക്കൽ വിഭാഗത്തിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികളാണ് ഈ സംരംഭത്തിന് പിന്നിൽ.
കാൻസറിനെക്കുറിച്ച് അവബോധം വളർത്താനും രോഗികളുടെ ചികിത്സക്കായി പണം സംഭാവന ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിൻ എന്ന് വിദ്യാർഥികൾ വ്യക്തമാക്കി. സ്വരൂപിക്കുന്ന തുക ചികിത്സ ചെലവിനായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് വേണ്ടി ആശുപത്രികൾക്ക് കൈമാറും.

