മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
text_fieldsകൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ആദരം ഏറ്റുവാങ്ങിയ വിദ്യാർഥികൾ
സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ആദരിച്ചു. തക്കാര റെസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടി കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗം തടയാനും അത്തരം സംഘങ്ങളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും വിദ്യാർഥികൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് മുൻ രക്ഷാധികാരി അബൂബക്കർ മൈത്രി അധ്യക്ഷത വഹിച്ചു.
മുഹമ്മദ് റിഫുവാന്, ഫാത്തിമ ഹിബ, നിസ ഫാത്തിമ, സയ്ദ് ഫാദിൽ ബാഹസ്സൻ, ഹന മറിയം, പ്രാർത്ഥന, യദുകൃഷ്ണ, വൈഗ പി.ടി, സ്വേതാ സുധീഷ്, ഇഷാൻ ഷംസുദ്ദീൻ, റാഹിൽ റജീസ്, ഫൈഹ ഫാത്തിമ, ആയിഷ ഹാദിയ എന്നിവർ ആദരവിന് അർഹരായി. അസോസിയേഷൻ സ്പോർട്സ് വിങ് കൺവീനർ നിസാർ ഇബ്രാഹിം ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ജിനീഷ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം റഷാദ് കരീം നന്ദിയും പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി മസ്തൂറ നിസാർ, മനാഫ് ഹംദ് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുടുംബാംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

