വിദ്യാർഥികൾ രാഷ്ട്ര നന്മ ലക്ഷ്യമാക്കി വളരണം –ഡോ. അദീല അബ്ദുല്ല
text_fieldsകെ.കെ.എം.എ വിദ്യാഭ്യാസ വെബിനാറിൽ അബിഷാദ് ഗുരുവായൂർ ക്ലാസ് നയിക്കുന്നു
കുവൈത്ത് സിറ്റി: വിദ്യാർഥികൾ സമൂഹത്തിെൻറയും രാജ്യത്തിെൻറയും നന്മയും ക്ഷേമവും ലക്ഷ്യമാക്കി ഉന്നത വിദ്യാഭ്യാസം പൂർത്തീകരിക്കണമെന്ന് വയനാട് ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു. പഠനത്തിൽ മിടുക്കരായ വിദ്യാർഥികളെ അനുമോദിക്കാനും തുടർ വിദ്യാഭ്യാസ മാർഗനിർദേശത്തിനുമായി കെ.കെ.എം.എ നടത്തിയ വെബിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. ശാസ്ത്രവും കലയും അടക്കം എല്ലാ മേഖലയിലും മികച്ച പുതിയ തലമുറ സൃഷ്ടിക്കപ്പെടുേമ്പാഴാണ് രാഷ്ട്രം ഗുണപരമായി വളരുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ വെബിനാറിൽ 'ദേശീയ അന്തർദേശീയ വിദ്യാഭ്യാസ സാധ്യതകൾ' വിഷയത്തിൽ ജർമനിയിലെ എയ്റോസ്പേസ് സെൻറർ റിസർച് സയൻറിസ്റ്റ് ഡോ. ഇബ്രാഹിം ഖലീൽ, 'വിദ്യാർഥിക്കുവേണ്ട നൈപുണ്യങ്ങൾ' വിഷയത്തിൽ പ്രമുഖ പരിശീലകൻ അബിഷാദ് ഗുരുവായൂർ എന്നിവർ ക്ലാസ് നയിച്ചു. ലോകത്തെ മികച്ച സ്ഥാപനങ്ങളെയും കോഴ്‌സുകളെയും കുറിച്ച് മനസ്സിലാക്കാൻ പരിപാടി സഹായകമായി. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഡോ. ഇബ്രാഹിം വിശദീകരണം നൽകി. കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
കെ.കെ.എം.എ അംഗങ്ങളുടെ മക്കളിൽ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ഇബ്രാഹിം കുന്നിൽ പരിചയപ്പെടുത്തി. ചെയർമാൻ എൻ.എ. മുനീർ, വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ, ജനറൽ സെക്രട്ടറി കെ.സി. റഫീഖ് എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി കെ.സി. ഗഫൂർ പരിപാടി നിയന്ത്രിച്ചു. സാമൂഹിക ക്ഷേമ വകുപ്പ് വൈസ് പ്രസിഡൻറ് ഒ.പി. ശറഫുദ്ദീൻ സ്വാഗതം പറഞ്ഞു. ഫാത്തിമ നഷ്‌വ ഖിറാഅത്ത് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

