സ്റ്റുഡന്റ്സ് ഇന്ത്യ സാൽമിയ യൂനിറ്റ് ഭാരവാഹികൾ
text_fieldsഅമീൻ അബ്ദുൽ അസീസ്, ആതിഫ് അസ്ലം, ആലിം സഈദ്
സ്റ്റുഡന്റ്സ് ഇന്ത്യ സാൽമിയ യൂനിറ്റ് ഭാരവാഹികൾകുവൈത്ത് സിറ്റി: സ്റ്റുഡന്റ്സ് ഇന്ത്യ സാൽമിയ യൂനിറ്റ് രൂപവത്കരണ യോഗവും തെരഞ്ഞെടുപ്പും സാൽമിയ സെൻട്രൽ ഹാളിൽ നടന്നു. കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ ആമുഖ പ്രഭാഷണം നിർവഹിച്ചു. യാസീൻ നിസാർ ഖിറാഅത്ത് നടത്തി. സ്റ്റുഡന്റസ് ഇന്ത്യ സാൽമിയ ഏരിയ കൺവീനർ സാജിദ് അലി സ്വാഗതം പറഞ്ഞു. കെ.ഐ.ജി ഏരിയ ട്രഷറർ താജുദ്ദീൻ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അസ്ലഹ് എന്നിവർ ആശംസകൾ അർപ്പിച്ചു. തെരഞ്ഞെടുപ്പിന് സാജിദ്അലി ഒറ്റപ്പാലം നേതൃത്വം നൽകി.
ഭാരവാഹികൾ: അമീൻ അബ്ദുൽ അസീസ് (പ്രസി.), ആതിഫ് അസ്ലം (സെക്ര.), ആലിം സഈദ് (ട്രഷ.), നബ്ഹാൻ ഫൈസൽ (വൈ. പ്രസി.), യാസീൻ നിസാർ (ജോ. സെക്ര.), നബീൽ, ദയ്യാൻ, അലിം അബുൽ അസീസ്, ബാസിൽ അബ്ദുൽ റസാഖ്, അബ്ഷർ (എക്സിക്യൂട്ടിവ് അംഗങ്ങൾ).

