വൈജ്ഞാനിക വിരുന്നൊരുക്കി സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് ടാലന്റീൻ'
text_fieldsകുവൈത്ത് സിറ്റി: കൗമാരക്കാരായ വിദ്യാർഥികളുടെ വ്യക്തിത്വ വികാസവും വൈജ്ഞാനിക വളർച്ചയും ലക്ഷ്യമിട്ട് കെ.ഐ.ജി കുവൈത്തിന്റെ വിദ്യാർഥി വിഭാഗമായ ‘സ്റ്റുഡന്റ്സ് ഇന്ത്യ’ കുവൈത്ത് ‘ടാലൻറീൻ 2024’ എന്ന പേരിൽ വൈജ്ഞാനിക പഠന ക്യാമ്പ് സംഘടിപ്പിച്ചു.
വിദ്യാർഥികൾക്ക് പുതിയ ദിശാബോധവും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ അതിജയിക്കാൻ മാർഗനിർദേശവും നൽകുന്നതായിരുന്നു ക്യാമ്പ്.
വഫറ സിദ്റ ഫാമിൽ സംഘടിപ്പിച്ച സംഗമം കെ.ഐ.ജി കുവൈത്ത് പ്രസിഡണ്ട് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് അധ്യക്ഷത വഹിച്ചു. ശാന്തപുരം അൽജാമിയ ഡെപ്യൂട്ടി റെക്ടർ നഹാസ് മാള മുഖ്യാതിഥിയായിരുന്നു. ‘ഇസ് ലാമോഫോബിയ, ആധുനിക സമൂഹത്തിലെ വെല്ലുവിളികളും കാഴ്ചപ്പാടുകളും’ എന്ന തലക്കെട്ടിൽ അദ്ദേഹം പഠന സെഷൻ അവതരിപ്പിച്ചു.
ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ശാസ്ത്രസാങ്കേതികം, വ്യക്തിത്വ വികാസം, കരിയർ, ചരിത്രം, വിശ്വാസം,സംസ്കാരം,ഖുർആന് പഠനം, തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഫൈസൽ മഞ്ചേരി, അൻവർ സഈദ്, ഡോ.അലിഫ് ഷുക്കൂർ, ഹംദാൻ അൻവർ സഈദ്,റായ്യാൻ ഖലീൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വിദ്യാർഥികൾക്കായി വിവിധ മൽസരങ്ങളും അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് കൺവീനർ സി.പി. നൈസാം സ്വാഗതം പറഞ്ഞു. നബ നിമാത് ഖിറാഅത്ത് നടത്തി. ഐവ പ്രസിഡന്റ് സമിയ ഫൈസൽ സംബന്ധിച്ചു. പി.ടി. ഷാഫി , അലി അക്ബർ, വഹിദ ഫൈസൽ, റിഷ്ദിൻ, സാജിദ്, ഫഹീം, ഷെബിൻ, ഉസാമ, തെസ്നീം, സനീം, അൻവർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.