സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് റിപ്പബ്ലിക് ദിന ക്വിസ്
text_fieldsഅയ്മൻ മുഹമ്മദ്, ബാസിൽ, മിൻഹ
കുവൈത്ത് സിറ്റി: ഭരണാഘടന പരിജ്ഞാനം വർധിപ്പിക്കാനും ഇന്ത്യയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ട് കെ.ഐ.ജിയുടെ വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് റിപ്പബ്ലിക് ദിനത്തിൽ ക്വിസ് സംഘടിപ്പിച്ചു.
എട്ടുമുതൽ 12 വരെ ക്ലാസിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസിൽ നൂറിലധികം പേർ പങ്കെടുത്തു. മത്സരത്തിൽ അയ്മൻ മുഹമ്മദ് ഒന്നാം സ്ഥാനത്ത് എത്തി.
ബാസിൽ രണ്ടാം സ്ഥാനവും മിൻഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസിന് മുറാദ്, ഹയ്യാൻ, ശഹീം, ഷാഫി, അലി അക്ബർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

